This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൊളാഷ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കൊളാഷ്
Collage
പത്രക്കഷണം, ഫോട്ടോപ്രിന്റ് മുതലായവ ചേര്‍ത്ത് ഒട്ടിച്ച് ചിത്രങ്ങള്‍ക്ക് രൂപം നല്കുന്ന സമ്പ്രദായം. കൊളാഷ് എന്ന ഫ്രഞ്ചുപദത്തിന്റെ അര്‍ഥം ഒട്ടിച്ച് ചേര്‍ക്കുക എന്നതാണ്. ആധുനിക ചിത്രകലയുടെ ചരിത്രത്തില്‍ ഈ പദത്തിന് സവിശേഷമായ ഒരു സാങ്കേതിക പ്രാധാന്യമുണ്ടാകുന്നത് ക്യൂബിസ്റ്റുകള്‍ മുഖാന്തരമാണ്. 1912-ല്‍ പ്രശസ്ത ക്യൂബിസ്റ്റ് ചിത്രകാരനായ ജോര്‍ജ് ബ്രാക്ക് ആണ് ആദ്യമായി ചിത്രതലത്തില്‍ നിറങ്ങളെക്കൂടാതെ പത്രക്കഷണങ്ങളും ഫോട്ടോപ്രിന്റുകളും മറ്റനവധി വസ്തുക്കളുടെ ഭാഗങ്ങളും ചേര്‍ത്ത് രൂപവിന്യാസം നടത്താവുന്ന ഈ രീതിക്ക് തുടക്കം കുറിച്ചത്. പിന്നീട് പിക്കാസോ, ജീവാന്ഗ്രീസ് തുടങ്ങിയവര്‍ ഈ രീതിയില്‍ അനേകം പരീക്ഷണങ്ങള്‍ നടത്തി. ചിത്രതലത്തില്‍ ഡ്രോയിങ്, പെയിന്റിങ് എന്നിവയോടൊപ്പം ഒട്ടിച്ചു ചേര്‍ക്കുന്ന രൂപങ്ങള്‍ക്കും സ്ഥാനം കൈവന്നു. വരയ്ക്കപ്പെട്ട രൂപങ്ങളും ഒട്ടിച്ചു ചേര്‍ക്കപ്പെട്ട രൂപങ്ങളും തമ്മിലുള്ള വിചിത്രമായ ഒരു ലയം ഇതോടെ ചിത്രതലത്തില്‍ വന്നുചേര്‍ന്നു. യഥാര്ഥവസ്തുവും അതിന്റെ യാഥാര്ഥ്യപ്രതീതിയും തമ്മിലുള്ള വ്യത്യാസത്തിന്റെ അതിരുകള്‍ കുറഞ്ഞുവന്നു. ക്യൂബിസ്റ്റുകള്ക്കുശേഷം ദാദായിസ്റ്റുകളും സര്-റിയലിസ്റ്റുകളും കൊളാഷ് സങ്കേതം ശക്തമായി ആവിഷ്കരിക്കുകയുണ്ടായി.
(അജയ് കുമാര്‍)