This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞഹമ്മദ്‌ സാഹിബ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഞ്ഞഹമ്മദ്‌ സാഹിബ്‌

19-ാം ശതകത്തിലെ പേര്‍സ്യന്‍, ഉര്‍ദു ഭാഷകളില്‍ പണ്ഡിതനായ ഒരു എഴുത്തുകാരന്‍. പൊന്നാനിയിലെ മാളിയക്കല്‍ എന്ന ഉന്നതകുടുംബത്തില്‍ പ്പെട്ട വ്യാപാരിയും സമ്പന്നനുമായിരുന്ന മമ്മദുകുട്ടി സാഹിബിന്റെ പുത്രനായി ഹിജ്‌റാ 1258-ല്‍ ജനിച്ചു. ഒരു തികഞ്ഞ പണ്ഡിതനാകണമെന്ന ഉദ്ദേശ്യത്തിലാണ്‌ പിതാവ്‌ മകനെ അന്ന്‌ പേരുകേട്ട പൊന്നാനി ദറസിലേക്കയച്ചത്‌. അവിടത്തെ അധ്യാപകനായിരുന്ന മൗലാനാ അലിഹസ്സന്‍ മഖ്‌ദൂം നല്ല ഒരറബിക്കവികൂടിയായിരുന്നു. പേര്‍സ്യന്‍, ഉര്‍ദു ഭാഷാപണ്ഡിതനും കവിവര്യനുമായിരുന്ന ഗുരുവിന്‌ ഒരു ദിവസം ശിഷ്യന്‍ എഴുതിയ പദ്യത്തിലുള്ള ഒരു കത്ത്‌ കിട്ടുകയും അതുവായിച്ച്‌ അദ്ദേഹം സന്തോഷിക്കുകയും ചെയ്‌തു. അന്നു മുതല്‍ നല്ല പാട്ട്‌ എഴുതാനുള്ള പ്രാത്സാഹനം ഗുരുവില്‍ നിന്ന്‌ കുഞ്ഞഹമ്മദിനു കിട്ടിത്തുടങ്ങി. ഇദ്ദേഹം ആദ്യമായി എഴുതിയ യസീദു എന്ന പടപ്പാട്ട്‌ അനുവാചകരുടെ പ്രശംസയ്‌ക്കു പാത്രമായി. അതിനുശേഷം ഗുരുവായ മഖ്‌ദൂമിന്റെ പ്രാത്സാഹനഫലമായി ഇദ്ദേഹം ഹുനൈന്‍ മഹാകാവ്യം എഴുതി. ഹിജ്‌റ 1296-ല്‍ എഴുത്തിതീര്‍ത്ത ഹുനൈന്‍ മഹാകാവ്യരചനയ്‌ക്ക്‌ വിവിധ ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ നിന്ന്‌ ഹുനൈന്‍ യുദ്ധചരിത്രം വിവരിച്ചുകൊടുത്തത്‌ വന്ദ്യ ഗുരുവായ മഖ്‌ദൂം തന്നെയായിരുന്നു. ഇദ്ദേഹം ഹിജ്‌റ 1323-ല്‍ നിര്യാതനായി.

(സി.എന്‍. അഹമ്മദ്‌ മൗലവി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍