This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാവോത്‌സുങ്‌ (1107 - 87)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാവോത്‌സുങ്‌ (1107 - 87)

Kao-tsung

ചൈനീസ്‌ ചക്രവര്‍ത്തി. ഹുയിത്‌സുങ്‌ (1082-1135) ചക്രവര്‍ത്തിയുടെ 9-ാമത്തെ പുത്രനായതിനാലും, വിശിഷ്യ അദ്ദേഹത്തിന്റെ വെപ്പാട്ടിയായ വെയിയില്‍ ജനിച്ചവനായതിനാലും ഇദ്ദേഹം ചക്രവര്‍ത്തിയായിത്തീരുമെന്ന്‌ പ്രതീക്ഷിച്ചിരുന്നില്ല. സ്ഥാനഭ്രഷ്‌ടനാക്കപ്പെട്ട ഹുയിത്‌സുങ്ങും അന്നത്തെ ചക്രവര്‍ത്തി ചിന്‍ത്‌സുങ്ങും (1100-61) തടവുകാരായി പിടിക്കപ്പെട്ടതോടെ ഇദ്ദേഹം ദക്ഷിണതലസ്ഥാനത്തില്‍ ആദ്യത്തെ സുങ്‌ ചക്രവര്‍ത്തിയായി. ദക്ഷിണഭാഗത്തു പടര്‍ന്നുപിടിച്ച കലാപവും ചിന്‍ സൈന്യത്തിന്റെ മുന്നേറ്റവും സുങ്‌ സൈന്യത്തെ വിഷമിപ്പിച്ചിരുന്നതിനാല്‍ കാവോത്‌സുങ്‌ തെക്കോട്ടു നീങ്ങി. 1129ല്‍ ശത്രുസൈന്യനേതാക്കളായ മിയാവോഫു, ല്യൂചെങ്‌യെന്‍ എന്നിവര്‍ ചക്രവര്‍ത്തിയെ 29 ദിവസത്തേക്കു സ്ഥാനഭ്രഷ്‌ടനാക്കിയെങ്കിലും സുങ്‌ പട്ടാളമേധാവികളായ ചാങ്‌ചുന്‍, ഹാന്‍ഷിചുങ്‌ എന്നിവര്‍ പ്രതിയോഗികളെ പരാജയപ്പെടുത്തി ഇദ്ദേഹത്തെ ചക്രവര്‍ത്തിപദത്തില്‍ പുനഃപ്രതിഷ്‌ഠിച്ചു. എന്നാലും ഇദ്ദേഹത്തിന്റെ ഭാവി അനിശ്ചിതമായിരുന്നു. ചിന്‍ ആക്രമണംമൂലം ഇദ്ദേഹത്തിന്‌ ചൈനയുടെ തെക്കുകിഴക്ക്‌ ഉള്ള ചില ദ്വീപുകളില്‍ അഭയം പ്രാപിക്കേണ്ടിവന്നു. ചാങ്‌ചൂന്‍, ഹാന്‍ഷിചൂങ്‌, യൂഫി എന്നീ പട്ടാളമേധാവികള്‍ 1130കളില്‍ തെക്കന്‍ ചൈനയിലെ കലാപത്തെ അടിച്ചമര്‍ത്തി വടക്കോട്ടു മുന്നേറിയതോടെ യുദ്ധഗതി മാറി. 1138ല്‍ കാവോത്‌സുങ്‌ ഹാങ്‌ ചോയില്‍ പുതിയ തലസ്ഥാനം സ്ഥാപിച്ചു. സുങ്ങുകളുടെ പതനത്തിനുശേഷം അവിടം സന്ദര്‍ശിച്ച മാര്‍ക്കോ പോളോ ആ നഗരത്തെ തന്റെ സഞ്ചാരവിവരണങ്ങളില്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്‌. ഇദ്ദേഹം ചൈനയില്‍ പല പരിഷ്‌കാരങ്ങളും വരുത്തിയിരുന്നു. ചിത്രകലാ അക്കാദമി സ്ഥാപിച്ചു. രാജ്യത്തെ കലാകാരന്മാരെ ആകര്‍ഷിച്ചു; ഒരു സര്‍വകലാശാലയും പുനഃസ്ഥാപിച്ചു. സാമ്പത്തിക സുസ്ഥിരതയ്‌ക്കുവേണ്ടി ചില പരിഷ്‌കാരങ്ങളും നടപ്പില്‍ വരുത്തി. 1161ല്‍ വീണ്ടും പൊട്ടിപ്പുറപ്പെട്ട ചിന്‍സുങ്‌ യുദ്ധം 1165ലെ സന്ധിയോടെ അവസാനിച്ചു. ഇതിനകം സ്ഥാനത്യാഗം ചെയ്‌തുകഴിഞ്ഞിരുന്ന ചക്രവര്‍ത്തി ശേഷിച്ചകാലം തന്റെ പത്‌നി "വു'വും ഒന്നിച്ചു കഴിച്ചുകൂട്ടി. 1187ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍