This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാലിഫോര്‍ണിയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കാലിഫോര്‍ണിയം
Californium
ആക്‌റ്റിനൈഡ് ഗ്രൂപ്പിലെ ഒന്‍പതാമത്തെ രാസമൂലകം. സിംബല്‍ Cf. അണുസംഖ്യ 98. അണുഭാരം 251. പാരായുറാനിക (transuranium) മൂലകങ്ങളില്‍ ആറാമതായി കണ്ടെത്തിയ മൂലകമാണിത്. എസ്.ജി. തോംപ്‌സണ്‍, കെ. സ്‌ട്രീറ്റ്, എ. യോര്‍സോ, ജെ.ടി. സീബോര്‍ഗ് എന്നിവര്‍ ചേര്‍ന്നാണ് ഈ മൂലകം (98 Cf 245) കണ്ടെത്തിയത് (1950). ക്യൂറിയം ഐസോടോപ്പിനെ (Cm 242) ഹീലിയം അയോണുകള്‍കൊണ്ട് കൂട്ടിയിടിപ്പിച്ചാണ് (bombardment)അവര്‍ മൂലകത്തെ വേര്‍തിരിച്ചത്. Cm 242 (a, n)š Cf കാലിഫോര്‍ണിയാ യൂണിവേഴ്‌സിറ്റിയിലെ ലോറന്‍സ് റേഡിയേഷന്‍ ലബോറട്ടറിയില്‍വച്ചാണ് ഈ പരീക്ഷണം നടന്നത്. അതുകൊണ്ട് മൂലകത്തിന് കാലിഫോര്‍ണിയം എന്ന പേര് നല്‌കുകയും ചെയ്‌തു.
കാലിഫോര്‍ണിയം ഒരു കൃത്രിമ റേഡിയോ ആക്‌ടീവ് മൂലകമാണ്. ഇതിന്റെ എല്ലാ ഐസോടോപ്പുകളും റേഡിയോ ആക്‌ടീവത ഉള്ളവയാണ്. ഏറ്റവും സ്ഥിരമായ ഐസോടോപ്പിന്റെ (അണുഭാരം 251) അര്‍ധായുസ്സ് 700 വര്‍ഷമാണെന്നു തെളിയിച്ചിട്ടുണ്ട്. മറ്റു ചില ഐസോടോപ്പുകളുടെ അര്‍ധായുസ്സ് ഇപ്രകാരമാണ്. 98 ഇള 245 45 മിനിട്ട്; 98 ഇള 254 60 ദിവസം; 98 ഇള 249 350 വര്‍ഷം; 98 ഇള 250 10 വര്‍ഷം; 98 ഇള 252 2.6 വര്‍ഷം.
കൃത്രിമമൂലകാന്തരണ (artificial transmutation)പ്രക്രിയയിലൂടെയാണ് ഐസോടോപ്പുകളെ ഉത്‌പാദിപ്പിക്കുന്നത്. അതിസങ്കീര്‍ണമായ പ്രക്രിയയായതിനാല്‍ കാലിഫോര്‍ണിയത്തിന്റെ ആഗോള ഉത്‌പാദനം തന്നെ ഒരു ഗ്രാമിന്റെ ദശലക്ഷത്തില്‍ ഒരംശം എന്ന കണക്കിലാണ്. അതുകൊണ്ടുതന്നെ ഇതിന്റെ വില അധികവും പ്രയോഗം പരിമിതവും ആക്കിയിരിക്കുന്നു. അണുകേന്ദ്രീയ ഗവേഷണങ്ങളില്‍ അനുരേഖികള്‍ അഥവാ ട്രസറുകള്‍ എന്ന നിലയിലാണ് കാലിഫോര്‍ണിയം പ്രധാനമായും ഉപയോഗിച്ചുവരുന്നത്. അസ്ഥിരമായ 98 ഇള 245 ഐസോടോപ്പ് അതിവേഗം അപക്ഷയത്തിനു വിധേയമാകുന്നു. ഒരു ഓര്‍ബിറ്റല്‍ ഇലക്‌ട്രാണിനെ പിടിച്ചെടുത്തും മകണങ്ങള്‍ ഉത്സര്‍ജിച്ചുമാണ് അപക്ഷയം നടത്തുന്നത്. യുറേനിയത്തെ (U238)കാര്‍ബണ്‍ അയോണുകള്‍കൊണ്ട് കൂട്ടിയിടിപ്പിച്ച് ഇള 246 നിര്‍മിക്കുന്നു. ന്യൂക്ലിയര്‍ റിയാക്‌ടറില്‍ വച്ച് പ്ലൂട്ടോണിയത്തെ ജൗ 239 ന്യൂട്രാണുകള്‍ ഉപയോഗിച്ച് റേഡിയേഷനു വിധേയമാക്കിയും കാലിഫോര്‍ണിയം ഐസോടോപ്പുകളെ ഉത്‌പാദിപ്പിക്കാം. നിരവധി റേഡിയോ അപക്ഷയങ്ങളുടെ അന്ത്യഫലമായാണ് കാലിഫോര്‍ണിയം ഐസോടോപ്പുകള്‍ രൂപമെടുക്കുന്നത്. കാലിഫോര്‍ണിയത്തിന്റെ ചില ഐസോടോപ്പുകള്‍, വിശേഷിച്ചും Cf 252, Cf 254 എന്നിവ സ്വയമേവ ന്യൂട്രാണുകളെ ഉത്സര്‍ജിക്കുന്നു. അണുകേന്ദ്രീയ പ്രക്രിയകളില്‍ ന്യൂട്രാണ്‍ സ്രാതസ്സായി ഈ ഐസോടോപ്പുകളെ ഉപയോഗപ്പെടുത്തുന്നു. ഫിഷന്‍ പഠനവിധേയമാക്കുന്നതിന് Cf 252 അനുയോജ്യമാണ്. ന്യൂട്രാണ്‍ ആക്‌റ്റിവേഷന്‍ പഠനങ്ങളില്‍ കാലിഫോര്‍ണിയം ഉപയോഗിച്ചുവരുന്നു.
ലാന്‍ഥനൈഡുകള്‍ക്കും ആക്‌റ്റിനൈഡുകള്‍ക്കും ഒട്ടൊക്കെ സദൃശമാണ് കാലിഫോര്‍ണിയത്തിന്റെ രാസസ്വഭാവങ്ങള്‍. രാസപരമായി, ക്രിയാശീലം പുലര്‍ത്തുന്നു. ശുദ്ധമൂലകം കാര്യമായി വേര്‍തിരിക്കപ്പെട്ടിട്ടില്ലെങ്കിലും ട്രഓക്‌സൈഡ്, ട്രക്ലോറൈഡ്, ട്രഫ്‌ളൂറൈഡ് തുടങ്ങിയ സംയുക്തങ്ങള്‍ ലഭ്യമാണ്. യൗഗികങ്ങള്‍ ജലീയലായനിയില്‍ +3 ഓക്‌സീകരണ അവസ്ഥ പുലര്‍ത്തുന്നു. നൈട്രറ്റ്, സള്‍ഫേറ്റ്, ക്ലോറൈഡ്, പെര്‍ക്ലോറേറ്റ് തുടങ്ങിയ യൗഗികങ്ങള്‍ ജലത്തില്‍ ലയിക്കും. ചില ലാന്‍ഥനൈഡ് യൗഗികങ്ങളോടൊപ്പം കാലിഫോര്‍ണിയവും അവക്ഷേപിക്കപ്പെടാറുണ്ട്. അയോണ്‍ വിനിമയ ക്രാമാറ്റോഗ്രാഫി ഉപയോഗിച്ച് മറ്റ് ആക്‌റ്റിനൈഡുകളില്‍ നിന്ന് കാലിഫോര്‍ണിയത്തെ വേര്‍തിരിക്കുന്നു. കാലിഫോര്‍ണിയത്തിന്റെ അയോണിക ത്രിജ്യ (Cf +3) 0.98 ള്ള ആണ്. ഏറ്റവും സാധ്യമായ ഇലക്‌ട്രാണ്‍ വിന്യാസം ഇപ്രകാരമാണ്. Is2, 2s2, 2p6, 3s2, 3p6, 3d10, 4s2, 4p6, 4d10, 4f14, 5s2, 5p6, 5d10, 5f10, 6s2, 6p6, 7s2. ബാഷ്‌പീകരണ സ്വഭാവമുള്ള ഇവ, 11001200ബ്ബഇ നിടയ്‌ക്കുള്ള താപനിലകളില്‍ സ്വേദനം ചെയ്യപ്പെടുന്നു. കാലിഫോര്‍ണിയം രണ്ടു ക്രിസ്റ്റലീകൃത രൂപങ്ങളില്‍ സ്ഥിതിചെയ്യുന്നു.
(ചുനക്കര ഗോപാലകൃഷ്‌ണന്‍)