This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാനേ, പോള്‍ (1810-71)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാനേ, പോള്‍ (1810-71)

Kane, Paul

പോള്‍ കാനേ (പെയിന്റിങ്‌)

കനേഡിയന്‍ ചിത്രകാരന്‍. 1810 സെപ്‌. 3നു അയര്‍ലണ്ടില്‍ മാല്ലോ എന്ന സ്ഥലത്ത്‌ ജനിച്ചു. ചെറുപ്പത്തില്‍ കാനേയുടെ കുടുംബം കാനഡയിലേക്കു കുടിയേറി. ചിത്രകാരഌം ടൊറന്റോയില്‍ വീഞ്ഞുകച്ചവടക്കാരഌം ആയിരുന്ന പിതാവില്‍നിന്നാണ്‌ ചിത്രരചനയുടെ പ്രാരംഭപാഠങ്ങള്‍ പോള്‍ കാനേ പഠിച്ചത്‌. യു.എസ്‌., ഫ്രാന്‍സ്‌, ഇറ്റലി എന്നിവിടങ്ങളില്‍ ചിത്രരചനാഭ്യസനം നടത്തിയശേഷം കാനഡയില്‍ തിരിച്ചെത്തി. യു.എസ്സില്‍ ഇദ്ദേഹം ഡിട്രായ്‌, ന്യൂ ഓര്‍ലീന്‍സ്‌ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ഇതിനിടയില്‍ ഫര്‍ണിച്ചര്‍ മോടിപിടിപ്പിക്കുന്നതിലും ഛായാചിത്രങ്ങള്‍ വരയ്‌ക്കുന്നതിലും ഏര്‍പ്പെട്ട കാനോ യൂറോപ്പിലെ പ്രമുഖ ആര്‍ട്ട്‌ഗ്യാലറികള്‍ സന്ദര്‍ശിക്കുകയും അവിടത്തെ ചിത്രങ്ങളെ അനുകരിച്ചുകൊണ്ടു നിരവധി ചിത്രങ്ങള്‍ രചിക്കുകയും ചെയ്‌തു. യു.എസ്സില്‍ വസിച്ചിരുന്ന ഇന്ത്യാക്കാരുടെ ജീവിതരീതികള്‍ ചിത്രീകരിക്കുന്നതില്‍ ഇദ്ദേഹം പ്രത്യേക താത്‌പര്യം കാണിച്ചിരുന്നു.

പോള്‍ കാനേയുടെ ഒരു രചന

1846ല്‍ ഇദ്ദേഹം "ഹഡ്‌സണ്‍സ്‌ ബേ കമ്പനി'യില്‍ അംഗമായി. 1859ല്‍ വാന്‍ഡറിങ്‌സ്‌ ഒഫ്‌ ആന്‍ ആര്‍ട്ടിസ്റ്റ്‌ എമങ്‌ ദി ഇന്ത്യന്‍ ട്രബ്‌സ്‌ ഒഫ്‌ നോര്‍ത്ത്‌ അമേരിക്ക എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചു.

അമേരിന്ത്യരുടെ ജീവിതരീതികള്‍ ചിത്രീകരിച്ചുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ നിരവധി തുടര്‍ചിത്രങ്ങള്‍ ഒട്ടാവയിലെ പാര്‍ലമെന്റ്‌ മന്ദിരത്തിലും ടൊറന്റോയിലെ റോയല്‍ ഒണ്ടാറിയോ മ്യൂസിയത്തിലും സൂക്ഷിച്ചിട്ടുണ്ട്‌.

കാഴ്‌ചശക്തി നഷ്‌ടപ്പെട്ടതിനെത്തുടര്‍ന്ന്‌ 1866നു ശേഷം ഇദ്ദേഹം വിശ്രമജീവിതം നയിച്ചുവന്നു. 1871 ഫെ. 20നു ടൊറന്റോയില്‍ വച്ച്‌ പോള്‍ കാനേ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍