This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓപ്പറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓപ്പറ

Opera

സിഡ്‌നിയിലെ ഓപ്പറ ഹൗസ്‌

ഭാവരസപ്രധാനമായ അഭിനയവും നാടകീയ ഘടനയുമുള്ള ഒരു സംഗീതശില്‌പം. പശ്ചാത്തലത്തിന്‌ അനുയോജ്യമായ വാദ്യഘോഷങ്ങളോടും രംഗസജ്ജീകരണങ്ങളോടും കൂടിയാണ്‌ ഈ സംഗീതികകള്‍ അഥവാ ഓപ്പറകള്‍ അവതരിപ്പിക്കപ്പെടുന്നത്‌. വിവിധ രീതിയിലുള്ള ഓപ്പറകള്‍ നിലവിലുണ്ട്‌: ചേംബര്‍, ഗ്രാന്‍ഡ്‌, കോമിക്‌, ബാലഡ്‌, ഫോക്ക്‌, കണ്‍ടിന്യുവസ്‌, ടെലിവിഷന്‍. ഇങ്ങനെ അരമണിക്കൂര്‍നേരം നീണ്ടുനില്‌ക്കുന്നതും വളരെ കുറച്ചു വാദകരും ഗായകരും ഉള്‍പ്പെടുന്നതുമാണ്‌ "ചേംബര്‍ ഓപ്പറ'. അഞ്ചുമണിക്കൂറോളം നീണ്ടുനില്‌ക്കുന്ന "ഗ്രാന്‍ഡ്‌ ഓപ്പറ'യില്‍ നൂറോളം ഗായകരും വാദകരും ഉണ്ടായിരിക്കും. ഇത്തരം ഓപ്പറകളുടെ ഉള്ളടക്കം ശോകപൂര്‍ണമോ, വീരോജ്വലമോ, ദാര്‍ശനികമോ ആവാം. ഹാസ്യപ്രധാനമായിട്ടുള്ള "കോമിക്‌ ഓപ്പറ'കളെ കോമഡിയാ ദെല്‍ സാര്‍ട്ടേ എന്നും പറഞ്ഞുവന്നിരുന്നു. റൊമാന്റിക്‌ ഓപ്പറയില്‍ പ്രമകഥകളാണ്‌ അവതരിപ്പിക്കുക. നൃത്തത്തിനു പ്രാധാന്യം നല്‌കിക്കൊണ്ടുള്ളതാണ്‌ ബാലഡ്‌ ഓപ്പറ. ഫോക്ക്‌ ഓപ്പറകള്‍ നാടോടിക്കഥകളെയും ഐതിഹ്യങ്ങളെയും ആസ്‌പദമാക്കിയുള്ളവയാണ്‌. ഒരു കഥയോ ആശയമോ പല തുടര്‍ഗാനനാടകങ്ങളായി അവതരിപ്പിക്കുന്നതാണ്‌ കണ്‍ടിന്യുവസ്‌ ഓപ്പറ. ഇതിനും പുറമേ 20-ാം ശതകത്തിന്റെ മധ്യത്തോടെ റേഡിയോയിലും ടെലിവിഷനിലും പ്രക്ഷേപണം ചെയ്യുന്നതിനുള്ള ഓപ്പറകളും രചിക്കപ്പെട്ടുതുടങ്ങി.

സിഡ്‌നിയിലെ ഓപ്പറ ഹൗസിന്റെ ഉള്‍വശം

ഘടന. വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിന്‌ സംഭാഷണങ്ങളെക്കാള്‍ കഴിവ്‌ സംഗീതത്തിനുണ്ട്‌. ഈ തത്ത്വം അനുസരിച്ചാണ്‌ ഓപ്പറകള്‍ രചിക്കപ്പെട്ടിട്ടുള്ളത്‌. ദേഷ്യം, അസൂയ, ക്രൂരത, സന്തോഷം, പ്രമം, പ്രതികാരം, ദുഃഖം, വിജയാഹ്ലാദം തുടങ്ങിയ വികാരങ്ങള്‍ ജനിപ്പിക്കാന്‍ പശ്ചാത്തലസംഗീതങ്ങള്‍ക്കും ഗാനങ്ങള്‍ക്കുമുള്ള കഴിവ്‌ അപാരമത്ര. ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ അവതരിപ്പിക്കുന്ന നാടകങ്ങള്‍ അനവധിയാണ്‌; എന്നാല്‍ ഓപ്പറ അതില്‍നിന്നും വ്യത്യസ്‌തമാണ്‌. സാധാരണ നാടകങ്ങളില്‍ ആനുഷംഗികമായേ സംഗീതം ഉപയോഗിക്കൂ. അതായത്‌ സംഗീതമില്ലെങ്കില്‍ത്തന്നെയും അവ പൂര്‍ണമായിരിക്കും. എന്നാല്‍ സംഗീതമാണ്‌ ഓപ്പറയുടെ ജീവന്‍. ഓപ്പറയില്‍ നാടകത്തെ അപേക്ഷിച്ച്‌ വളരെ കൂടുതല്‍ അഭിനേതാക്കള്‍ ഉണ്ടാവും; വമ്പിച്ച രംഗസജ്ജീകരണങ്ങളും ഇതിന്‌ ആവശ്യമാണ്‌. തന്മൂലം പ്രത്യേകമായി നിര്‍മിച്ച "ഓപ്പറ-ഹൗസു'കളിലെ ഈ കലാരൂപം പ്രദര്‍ശിപ്പിക്കാന്‍ സാധിക്കൂ. വമ്പിച്ച ഓര്‍ക്കസ്‌ട്രാ സജ്ജീകരണങ്ങള്‍ മറ്റൊരു പ്രത്യേകതയാണ്‌. രംഗവേദിയുടെയും പ്രക്ഷകരുടെയും മധ്യത്താണ്‌ വാദകരുടെ ഇരിപ്പിടം ഒരുക്കാറുള്ളത്‌.

മറ്റു കലാരൂപങ്ങളെന്നപോലെ ഓപ്പറയും പല ഘടകങ്ങള്‍ ഉള്‍പ്പെട്ടതാണ്‌. ലിബ്രറ്റോ, ഓവര്‍ച്ചര്‍, കോറസ്‌, ഏരിയാ, റെസിറ്റേറ്റീവ്‌ (നോ. പാശ്ചാത്യസംഗീതം) എന്നിവയാണ്‌ ഓപ്പറയുടെ പ്രധാന ഘടകങ്ങള്‍. ഓപ്പറയുടെ "രംഗരേഖ'യെയാണ്‌ ലിബ്രറ്റോ എന്നുപറയുന്നത്‌. നാടകകൃത്തിന്റെ ഭാവനാസമ്പുഷ്‌ടിയെയും ശൈലിയെയും ആധാരമാക്കിയായിരിക്കും ലിബ്രറ്റോയുടെ വിജയം. ഓപ്പറ തുടങ്ങുന്നതിനുമുമ്പ്‌ വാദ്യങ്ങളില്‍ വായിക്കുന്ന സംഗീതരൂപമാണ്‌ "ഓവര്‍ച്ചര്‍'. മൂന്നോ അതിലധികമോ ഗായകര്‍ ചേര്‍ന്നവതരിപ്പിക്കുന്ന ഗാനരൂപങ്ങളാണ്‌ കോറസ്സുകള്‍ (എന്‍സെംബിള്‍). ഓപ്പറകളില്‍ അനേകം കോറസ്സുകള്‍ ഉള്‍പ്പെടുത്തിയിരിക്കും. "ഏരിയാ' എന്ന ഗാനരൂപം നടന്മാരുടെയോ നടികളുടെയോ ആന്തരികഭാവങ്ങളെയാണ്‌ പ്രകടമാക്കുക. പ്രമഗാനങ്ങളായും താരാട്ടുപാട്ടുകളായും ഏരിയാ ഗാനങ്ങള്‍ രചിക്കപ്പെടാറുണ്ട്‌. "സോളോ' (ഒറ്റയ്‌ക്കു പാടുന്നത്‌) ഗാനങ്ങളായാണ്‌ ഇവ ആലപിക്കപ്പെടുക. സോളോ രൂപത്തില്‍ പാടുകയോ പറയുകയോ ചെയ്യുന്ന സംഭാഷണശകലങ്ങളാണ്‌ "റെസിറ്റേറ്റീവ്‌' എന്നറിയപ്പെടുന്നത്‌. ഒരു രംഗത്തെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ വിവരം തന്ന്‌ കഥയുടെ ഒഴുക്ക്‌ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ഇത്‌ ഉപകരിക്കുന്നു; രംഗരേഖയുടെ ഒരു ഭാഗമാണിത്‌.

ചരിത്രം. "ഓപ്പറ ഇന്‍ മ്യൂസിക്കാ' എന്ന ഇറ്റാലിയന്‍ കലാരൂപത്തില്‍നി

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍