This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓട്ടോപ്‌സി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓട്ടോപ്‌സി
Autopsy
മരണകാരണം നിര്‍ണയിക്കുന്നതിനുവേണ്ടി മൃതശരീരം മുറിച്ചോ അല്ലാതെയോ നടത്തുന്ന പരിശോധന. അപമൃത്യു, ആത്മഹത്യ, സംശയാസ്‌പദ സാഹചര്യങ്ങളിലെ മരണങ്ങള്‍ എന്നീ സന്ദര്‍ഭങ്ങളില്‍ മരണകാരണം കൃത്യമായി കണ്ടുപിടിക്കേണ്ടത് നിയമപരമായ ആവശ്യംകൂടിയാണ്. ഇതുകൂടാതെ വൈദ്യശാസ്‌ത്രത്തിന്റെ പുരോഗതിയെ ലാക്കാക്കിയും മൃതശരീരപരിശോധനയുടെ ആവശ്യം നേരിടാറുണ്ട്. വിശേഷിച്ചും ചില രോഗങ്ങള്‍ ശരീരത്തിലെ ഏതേതു ടിഷ്യുക്കളെ ഏതേതുവിധത്തില്‍ ബാധിക്കുന്നു എന്നറിയുന്നതിനും തദ്വാരാ ആരോഗ്യ വിജ്ഞാനമണ്ഡലം വികസിപ്പിക്കുന്നതിനുമായിട്ടാണ് ഇത് ചെയ്യുന്നത്. ഓട്ടോപ്‌സി നടത്തുന്നതിന് ശരീരത്തിന്റെ ചില ഭാഗങ്ങളില്‍നിന്ന് പരീക്ഷണവിധേയമാക്കേണ്ടുന്ന അംശങ്ങള്‍ ശേഖരിക്കേണ്ടിവരും. സൂചി കടത്തിയോ ശസ്‌ത്രക്രിയ ചെയ്‌തോ ഇക്കാര്യം നിര്‍വഹിക്കാവുന്നതാണ്. സൂക്ഷ്‌മദര്‍ശിനി മുതലായ ഉപകരണങ്ങളും രാസദ്രവ്യങ്ങളും ഉപയോഗിച്ച് നിഷ്‌കൃഷ്‌ടമായി പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ പ്രതേ്യകമുണ്ടായിരിക്കും. വിദഗ്‌ധരും പ്രത്യേകം പരിശീലനം നേടിയവരുമായ ഡോക്‌ടര്‍മാരാണ് ഓട്ടോപ്‌സി നിര്‍വഹിക്കാറുള്ളത്. പോസ്റ്റുമോര്‍ട്ടം എന്നും ഈ പ്രക്രിയയ്‌ക്കു പേരുണ്ട്. ഫോറന്‍സിക് ഓട്ടോപ്‌സി, ക്ലിനിക്കല്‍ ഓട്ടോപ്‌സി, അനാറ്റമിക്കല്‍ ഓട്ടോപ്‌സി എന്നിങ്ങനെ മൂന്നുവിധത്തിലുള്ള ഓട്ടോപ്‌സികള്‍ ഉണ്ട് നോ. മെഡിക്കല്‍ ജൂറിസ് പ്രൂഡന്‍സ്; പോസ്റ്റുമോര്‍ട്ടം