This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എമീൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എമീല്‍

Emile

റൂസ്സോ രചിച്ച വിദ്യാഭ്യാസ സംബന്ധമായ നോവല്‍. 1762-ല്‍ ഇതു പ്രസിദ്ധീകരിക്കപ്പെട്ടു. അതേവര്‍ഷം തന്നെ ഫ്രാന്‍സിലും സ്വിറ്റ്‌സര്‍ലണ്ടിലും ഇതു നിരോധിക്കപ്പെട്ടു.

ഈ കൃതിയിലൂടെ, ചെറുപ്പകാലത്തു നേടുന്ന ശരിയായ വിദ്യാഭ്യാസത്തില്‍ക്കൂടി മാത്രമേ ഒരു യുവാവിന്‌ ആധുനിക സമൂഹത്തിലെ യഥാര്‍ഥ മനുഷ്യനായിത്തീരാന്‍ സാധിക്കുകയുള്ളൂ എന്ന്‌ റൂസ്സോ പ്രസ്‌താവിക്കുന്നു. റൂസ്സോയുടെ സിദ്ധാന്തങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. പുസ്‌തകം വായിക്കുന്ന കുട്ടികള്‍ ചിന്തിക്കുന്നില്ല; അവര്‍ കുറേ വാക്കുകള്‍ പഠിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. ജീവിതത്തിന്റെ അടിസ്ഥാനാദര്‍ശങ്ങള്‍ അനുഭവത്തില്‍ നിന്നാണ്‌ അവര്‍ മനസ്സിലാക്കുന്നത്‌. 12 വയസ്സുവരെ ആരോഗ്യത്തിനുതകുന്ന ശാരീരിക വിദ്യാഭ്യാസം മാത്രമെ കുട്ടികള്‍ക്കു നല്‌കേണ്ടതുള്ളൂ. 12-ാം വയസ്സില്‍ എഴുത്തും വായനയും അഭ്യസിക്കുന്ന ഘട്ടത്തിലും പുസ്‌തകം ഒഴിവാക്കി കുട്ടികള്‍ക്കു കൂടുതല്‍ ചിന്തിക്കാന്‍ പ്രചോദനം നല്‌കേണ്ടതാണ്‌; സമൂഹത്തില്‍ തന്റെ സ്ഥാനത്തെക്കുറിച്ചു കുട്ടി ചിന്തിച്ചുതുടങ്ങുമ്പോള്‍ അവന്റെ സ്വഭാവനിയന്ത്രണത്തിനുള്ള മതാധ്യയനം തുടങ്ങാവുന്നതാണ്‌.

നൈസര്‍ഗികമതം (Natural Religion) മാത്രമേ അഭ്യസിപ്പിക്കാവൂ എന്ന റൂസ്സോയുടെ സിദ്ധാന്തം വളരെയധികം അഭിപ്രായവ്യത്യാസങ്ങള്‍ അഴിച്ചുവിട്ടു. ഒരാള്‍ മറ്റൊരു മതം സ്വീകരിക്കുകയാണെങ്കില്‍ അയാള്‍ മാത്രമായിരിക്കണം അതിനുത്തരവാദിയെന്നും മതാധ്യയനം ആണ്‍കുട്ടികള്‍ക്കു മാത്രം മതിയാകുമെന്നും ഭാര്യ, അമ്മ എന്നീ നിലകളില്‍ തങ്ങള്‍ ഭാവിയില്‍ നിര്‍വഹിക്കേണ്ട ചുമതലകളെപ്പറ്റിയാണ്‌ പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും റൂസ്സോ വാദിച്ചു. റൂസ്സോയുടെ സിദ്ധാന്തങ്ങള്‍ രണ്ട്‌ സങ്കല്‌പങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌; ഒന്ന്‌ മനുഷ്യന്‍ സ്വഭാവികമായി നല്ലവനാണ്‌; രണ്ട്‌ സമൂഹവും സംസ്‌കാരവും ഈ നൈസര്‍ഗിക നന്മയെ കളങ്കപ്പെടുത്തുന്നു. ഈ സിദ്ധാന്തങ്ങള്‍ വിവാദാസ്‌പദങ്ങളാണെങ്കിലും പില്‌ക്കാലത്തെ പല വിദ്യാഭ്യാസ ചിന്തകന്മാരെയും (ഉദാ. ജോണ്‍ ഡ്യൂയി, 1859-1952) സ്വാധീനിക്കുവാന്‍ ഇവ പര്യാപ്‌തമായിരുന്നു. നോ. റൂസ്സോ

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%AE%E0%B5%80%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍