This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എണ്‍പേരായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എണ്‍പേരായം

പ്രാചീന തമിഴകത്തെ രാജാക്കന്മാരുടെ ആലോചനാസമിതി. തിവാകരനികണ്ടു (ദിവാകര നിഘണ്ടു) വില്‍ "എണ്‍പേരായ'ത്തെപ്പറ്റി ഇപ്രകാരം കാണുന്നു:

""കരണത്തിയലവര്‍, കരുമവിതികള്‍,
	കനകച്ചുറ്റം, കടൈക്കാപ്പാളര്‍,
	നകരമാന്തര്‍, തനിപടൈത്തലൈവര്‍
	യാനൈവീരര്‍, ഇവുളിമറവര്‍,
	ഇനൈയര്‍ എണ്‍പേരായം എന്‍വ''
 

കാരണക്കാര്‍, കര്‍മകാരികള്‍, ഖജനാവു സൂക്ഷിപ്പുകാര്‍, അങ്ങാടിക്കാവല്‍ക്കാര്‍, നാഗരികന്മാര്‍, പടത്തലവന്മാര്‍, ആനപ്പടയാളികള്‍, കുതിരപ്പടയാളികള്‍ എന്നിവരുടെ പ്രതിനിധികളാണ്‌ എണ്‍പേരായത്തിലെ അംഗങ്ങള്‍. ഇതിനെപ്പറ്റി മണിമേഖലയില്‍ മറ്റൊരു ആലോചനാസമിതിയായ ഐംപെരും കുഴുവിനോടൊപ്പമാണ്‌ പരാമര്‍ശിച്ചിട്ടുള്ളത്.(നോ. ഐംപെരുംകുഴു). ചിലപ്പതികാരത്തിലും എണ്‍പേരായത്തെപ്പറ്റിയുള്ള വിവരണമുണ്ട്‌.

(വി.ആര്‍. പരമേശ്വരന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍