This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപ്പുമാങ്ങ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉപ്പുമാങ്ങ

ഉപ്പുകലർത്തിയ വെള്ളത്തിൽ ഇട്ട്‌ പഴക്കി പാകമാക്കിയെടുക്കുന്ന മാങ്ങ. ഒരു ഉപദംശമെന്ന നിലയിൽ വളരെ പ്രാചീനകാലം തൊട്ടേ കേരളീയർ ഇത്‌ ഉപയോഗിച്ചുവരുന്നു. കേടും ചതവുമില്ലാത്ത മാങ്ങ തെരഞ്ഞെടുത്ത്‌ വെള്ളത്തിൽ നന്നായി കഴുകിയെടുത്ത്‌ കുട്ടകളിൽവച്ച്‌ വെള്ളം വാർന്നശേഷം ഉപ്പുകലക്കിത്തെളിച്ച വെള്ളം നിറച്ച ഭരണികളിൽ നിക്ഷേപിച്ച്‌ ഭദ്രമായി വായ്‌ അടച്ചു മൂടിക്കെട്ടി നിലവറയിലോ കലവറയിലോ സൂക്ഷിക്കുന്നു. രണ്ടുമൂന്നു മാസം കഴിയുമ്പോഴേക്കും മാങ്ങയുടെ ചാറ്‌ ഉപ്പുവെള്ളത്തിലേക്കും ഉപ്പുരസം മാങ്ങയിലേക്കും കടക്കും. മാങ്ങ ഒട്ടും ലഭിക്കാത്ത മിഥുനം, കർക്കിടകമാസമാകുമ്പോഴേക്കും ഉപയോഗയോഗ്യമായിത്തീരുന്ന ഉപ്പുമാങ്ങയുടെ പുറം പലപ്പോഴും ചുക്കിച്ചുളിഞ്ഞിരിക്കുമെങ്കിലും ഉപ്പു പിടിച്ച്‌ സ്വാദ്‌ വർധിച്ചിരിക്കും. ഉപ്പുമാങ്ങ പാകം ചെയ്‌തും അല്ലാതെയും ഉപയോഗിക്കാം. പച്ചമുളകും കൂടി ചേർത്താൽ ഇതിന്റെ രുചി വളരെ വർധിക്കും. ഉപ്പുമാങ്ങ നുറുക്കി മുളകുപൊടി ചേർത്ത്‌ മാങ്ങാക്കറി ഉണ്ടാക്കാവുന്നതാണ്‌. പഴയകാലത്ത്‌ നമ്പൂതിരി ഇല്ലങ്ങളിൽ ഒരിക്കലും ഒഴിയാത്ത ഒരു വിഭവമായിരുന്നു ഉപ്പുമാങ്ങ. ഉപ്പുമാങ്ങാഭരണി പഴയ കേരളീയതറവാടുകളിൽ ആഭിജാത്യത്തിന്റെ ഒരു ലക്ഷണമായി ഇന്നും സൂക്ഷിച്ചുപോരാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍