This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്സൂബ്രസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇന്സൂബ്രസ്
Insubres
ബി.സി. അഞ്ചാം ശതകം വരെ ഉത്തരഇറ്റലിയില് വസിച്ചിരുന്ന ഒരു കെല്‍റ്റിക് ജനത. ട്രാന്സ്പഡാനാ എന്ന പ്രദേശത്ത് ഏറ്റവും ശക്തരായിരുന്ന ഇവര്‍ മോണ്ട് ജെനേവര് ചുരം വഴിയാണ് ഇറ്റലിയിലേക്കു കടന്നതെന്നു കരുതപ്പെടുന്നു. ചരിത്രകാരനായ ലിവി സൂചിപ്പിച്ചിട്ടുള്ള വസ്തുതകള്‍ മാത്രമാണ് ലഭ്യമായ ആധാരവസ്തുക്കള്. ബി.സി. 400-ല്‍ മെഡിയോലാനം എന്ന തലസ്ഥാനനഗരത്തിന്റെ (ഇന്നത്തെ മിലാന്) പ്രാന്തപ്രദേശങ്ങള്‍ അടങ്ങിയ ഒരു വലിയ മേഖല ഈ ജനതയുടെ കൈവശമായിരുന്നുവെന്ന് കരുതപ്പെടുന്നു. റോമും കാര്‍ത്തേജും തമ്മില്‍ നടന്ന രണ്ടാം പ്യൂണിക് യുദ്ധത്തില്‍ ഇവര്‍ കാര്‍ത്തേജിനെ സഹായിച്ചിരുന്നതിന് രേഖകളുണ്ട്. റോമന്‍ ജനറലായ ക്ലാഡിയസ് മാര്‍സെല്ലസ് ഇവരുടെ രാജാവായ വിറിഡോ മാറസ്സിനെ വധിച്ചത് ഇവര്‍ക്കേറ്റ കനത്ത ആഘാതമായിരുന്നു (ബി.സി. 222). റോമന്‍
പ്രതിനിധിയായ വലേറിയൂസ് ഫ്ളക്കാസ് ബി.സി. 194-ല്‍ ഇവരെ പരാജയപ്പെടുത്തിയതോടെ ഒരു ഗോത്രമെന്ന നിലയില്‍ ഇന്സൂബ്രസിനുള്ള പ്രാധാന്യം നഷ്ടപ്പെട്ടു. ബി.സി. 89 ആയതോടെ ആ പ്രദേശം മുഴുവന്‍ റോമന്‍ ഭരണത്തിന്‍കീഴിലായി. ബി.സി. 49-ല്‍ ഇന്സൂബ്രസ് ജനതയ്ക്ക് റോമന്‍ പൗരത്വം ലഭിച്ചതോടെ ഈ വര്‍ഗം റോമാക്കാരില്‍ ലയിച്ചുചേര്‍ന്നു.