This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇഗ്‌ബിര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇഗ്‌ബിര

നെജീരിയയില്‍ കബാപ്രവിശ്യയിലെ ഇഗ്‌ബിര ഡിവിഷനില്‍പ്പെട്ട ഒക്കനേ പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലും വസിക്കുന്ന ജനവിഭാഗം. 1900-ല്‍ ഇവര്‍ ബ്രിട്ടീഷ്‌ അധീനതയിലായി. ഇവരുടെ സംഖ്യ രണ്ടുലക്ഷത്തോളം വരും.

ഇവരുടെ ഭാഷയുടെ പേരും ഇഗ്‌ബിര എന്നുതന്നെയാണ്‌. നൈജര്‍-കോംഗോ ഭാഷാഗോത്രത്തില്‍പ്പെട്ട കുവാ കുടുംബത്തിലെ അംഗമാണ്‌ ഇഗ്‌ബിര. ഇതിന്‌ നൂവേ ഭാഷയുമായി അടുത്ത ബന്ധമുണ്ട്‌.

ഇഗ്‌ബിരകളുടെ മുഖ്യതൊഴില്‍ കൃഷിയാണ്‌. തുണിനെയ്‌ത്തിലും വിദഗ്‌ധരാണ്‌. എന്നാല്‍ മുമ്പ്‌ അവര്‍ വാണിജ്യത്തില്‍ സജീവമായി ഏര്‍പ്പെട്ടിരുന്നു എന്ന്‌ 1833-ല്‍ ഒക്കനേ സന്ദര്‍ശിച്ച മക്‌ഗ്രിഗര്‍ലെയിഡ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. സ്വത്തവകാശവും ഗോത്രാംഗത്വവും മക്കത്തായക്രമമനുസരിച്ച്‌ നിര്‍ണയിക്കപ്പെടുന്നു. ആധുനികനാഗരികത അവകാശപ്പെടുന്ന ഒരു ആഫ്രിക്കന്‍ ജനതയാണ്‌ ഇഗ്‌ബിര. ക്രിസ്‌ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനം ഇഗ്‌ബിരകളുടെ വിദ്യാഭ്യാസനിലവാരം അഭിവൃദ്ധിപ്പെടുത്താന്‍ ഏറെ സഹായിച്ചിട്ടുണ്ട്‌. ഇസ്‌ലാംമതത്തിനും ഇഗ്‌ബിരകളില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%97%E0%B5%8D%E2%80%8C%E0%B4%AC%E0%B4%BF%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍