This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആസ്റ്റ്രോമെട്രി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആസ്റ്റ്രോമെട്രി
Astrometry
ഖഗോളങ്ങളുടെ സ്ഥാനങ്ങളും ചലനങ്ങളും നിര്‍ണയിക്കുന്നതിനു സാങ്കേതികവും പ്രായോഗികവുമായ മാര്‍ഗങ്ങള്‍ പ്രതിപാദിക്കുന്ന ജ്യോതിഃശാസ്ത്രശാഖ. നക്ഷത്രങ്ങളുടെ സ്ഥാനത്തെ സംബന്ധിച്ച പഠനങ്ങള്‍ 2,000-ലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചതാണ്. ഖഗോളീയ വസ്തുക്കളുടെ വിഷുവത്- നിര്‍ദേശാങ്കങ്ങള്‍ (equatorial co-ordinates) ക്കുണ്ടാകുന്ന ദീര്‍ഘകാല പരിവര്‍ത്തനങ്ങള്‍ (Secular change)ക്കു നിദാനമായ വിഷുവ-അയനഭ്രംശം (Precession of the changes) ബി.സി. 125-ല്‍ ഹിപ്പാര്‍ക്കസ് കണ്ടുപിടിച്ചു. എ.ഡി. രണ്ടാം ശ.-ത്തില്‍ ടോളമി രേഖപ്പെടുത്തിയിട്ടുള്ള സ്ഥാനങ്ങളില്‍നിന്നും ചില ദീപ്ത നക്ഷത്രങ്ങള്‍ക്ക് ആപേക്ഷികവിസ്ഥാപനം (relative displacement) ഉണ്ടാകുന്നതായി കണ്ടെത്തിയെന്ന് 1718-ല്‍ എഡ്മണ്ട് ഹാലി പ്രഖ്യാപിച്ചു. പ്രകാശത്തിന്റെ നിശ്ചിതവേഗവും സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ വാര്‍ഷികചലനവും കാരണം ഉണ്ടാകുന്ന നക്ഷത്രവിപഥനം (stellar aberration) 1726-ല്‍ ജെയിംസ് ബ്രാഡ്ലി ആണ് കണ്ടുപിടിച്ചു വിശദീകരണം നല്കിയ