This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷിത (1956 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷിത (1956 - )

മലയാള ചെറുകഥാകൃത്ത്. തൃശൂര്‍ ജില്ലയിലെ പഴയനൂരില്‍ കെ. ബാലചന്ദ്രന്‍നായരുടെയും തങ്കത്തിന്റെയും മകളായി 1956 ഏ. 5-ന് ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി. മാതൃഭൂമി, ഗൃഹലക്ഷ്മി തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ നടത്തിയ കഥാമത്സരങ്ങളില്‍ സമ്മാനാര്‍ഹയായിട്ടുണ്ട്.

അഷിന്ത

വിസ്മയചിഹ്നങ്ങള്‍ എന്ന കഥാസമാഹാരം 1987-ല്‍ പ്രസിദ്ധീകരിച്ചു. ആധുനികജീവിതത്തില്‍ സംഘര്‍ഷത്തിന്റെ നെരിപ്പോടായി മാറുന്ന സ്ത്രീത്വത്തിന്റെ വിങ്ങിപ്പൊട്ടലുകള്‍ മിക്ക കഥകളിലും കേള്‍ക്കാം. 1986-ലെ ഇടശ്ശേരി അവാര്‍ഡ് ഈ കൃതിക്കു ലഭിക്കുകയുണ്ടായി. അഷിതയുടെ അപൂര്‍ണവിരാമങ്ങള്‍ എന്ന ചെറുകഥാസമാഹാരത്തിന് 1991-ലെ തോപ്പില്‍ രവി സ്മാരക സാഹിത്യ അവാര്‍ഡു ലഭിച്ചു. അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍ എന്നിവ ഇതര കൃതികളില്‍ ഉള്‍പ്പെടുന്നു.

ദേവമനോഹരി നീ എന്ന കഥ ടി.വി. സീരിയലായി സംപ്രേക്ഷണം ചെയ്യുകയുണ്ടായി. ഇംഗ്ലീഷിലും ഇവര്‍ കവിതകള്‍ രചിക്കാറുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B7%E0%B4%BF%E0%B4%A4_(1956_-_)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍