This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അവിനാഷ്ചന്ദ്ര (1931 - 81)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അവിനാഷ്ചന്ദ്ര (1931 - 81)
ഭാരതീയ ചിത്രകാരന്. 1931-ല്‍ ജനിച്ചു. ഡല്‍ഹി പോളിടെക്നിക്കില്‍ നിന്നും ചിത്രകലയില്‍ നാഷണല്‍ ഡിപ്ലോമ നേടി, കുറേക്കാലം അവിടെത്തന്നെ സേവനം അനുഷ്ഠിച്ചു. ആദ്യകാലത്ത് പ്രകൃതിചിത്രങ്ങള്‍ രചിക്കുന്നതിലാണ് താത്പര്യം കാണിച്ചത്. 1956-ല്‍ ഇംഗ്ലണ്ടിലേക്കു പോവുകയും അതിനുശേഷം ന്യൂയോര്‍ക്കിലേക്ക് താമസം മാറ്റുകയും ചെയ്തു. പല അന്താരാഷ്ട്ര കലാപ്രദര്‍ശനങ്ങളിലും അവിനാഷ്ചന്ദ്ര പങ്കെടുക്കുകയും ലണ്ടനിലും അയര്‍ലന്‍ഡിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ആവശ്യമനുസരിച്ച് ഇദ്ദേഹം പല ചിത്രങ്ങളും രചിച്ചിട്ടുണ്ട്. 1981-ല്‍ അന്തരിച്ചു.
(എസ്.എ. കൃഷ്ണന്)