This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അര്‍ഥപ്രകാശിക
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അര്‍ഥപ്രകാശിക
സംസ്കൃത വ്യാഖ്യാന കൃതികള്‍. ചില കേരളീയ ഭാഷ്യകാരന്മാര്‍ സംസ്കൃതകാവ്യങ്ങള്‍ക്കു രചിച്ചിരിക്കുന്ന വ്യാഖ്യാനങ്ങളാണ് ഈ പേരില്‍ അറിയപ്പെടുന്നത്. അവയില്‍ രണ്ടെണ്ണം മുഖ്യമാണ്: (1) കുലശേഖര ആഴ്വാരുടെ (എ.ഡി. 8-ാം നൂറ്റാണ്ട്) സദസ്യനായിരുന്ന വാതു (വാസുദേവ) ഭട്ടതിരിയുടെ ത്രിപുരദഹനം എന്ന യമകകാവ്യത്തിന് നീലകണ്ഠപൂജ്യപാദന്‍ എന്ന് അപരനാമം ഉണ്ടായിരുന്ന മുക്കോലയ്ക്കല്‍ നീലകണ്ഠന്‍ നമ്പൂതിരി രചിച്ച വ്യാഖ്യാനം.
'അര്‍ഥപ്രകാശികാനാമ്നാ വ്യാഖ്യാ പൌരദഹന്യസൌ
ക്രിയതേ നീലകണ്ഠേന ഗൌരീശാസനസംഭവാ
എന്ന് അതില്‍ വ്യാഖ്യാതാവ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.'
(2) കൈക്കുളങ്ങരരാമവാരിയര്‍ (1833-97) അദ്ദേഹത്തിന്റെ തന്നെ പരമദേവസ്തവം എന്ന കൃതിക്കു രചിച്ചിരിക്കുന്ന വ്യാഖ്യാനവും അര്‍ഥപ്രകാശിക എന്ന പേരില്‍ അറിയപ്പെടുന്നു.