This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗസ്ത്യകൂടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഗസ്ത്യകൂടം

സഹ്യപര്‍വതത്തിലെ ഒരു കൊടുമുടി. സഹ്യപര്‍വത ശൃംഖലയിലെ പൊക്കം കൂടിയ രണ്ടാമത്തെ കൊടുമുടിയാണിത്. സു. 1,869 മീ. ആണ് ഇതിന്റെ ഉയരം. കേരളത്തില്‍ നെടുമങ്ങാടു താലൂക്കിന്റെ തെ.കിഴക്കേ കോണിലാണു സ്ഥാനം. 8°35' വ. 77°15' കി. കരമനയാറും നെയ്യാറും ഈ കൊടുമുടിയുടെ പാര്‍ശ്വങ്ങളില്‍ നിന്നാണ് ഉദ്ഭവിക്കുന്നത്.

അഗസ്ത്യകൂടം

രാമായണത്തില്‍ കാലഞ്ജരഗിരിവംശത്തില്‍പെട്ട അഗസ്ത്യപര്‍വതത്തിന്റെ കൊടുമുടിയായി പരാമൃഷ്ടമായിട്ടുള്ള അഗസ്ത്യകൂടം ഇതുതന്നെയാണെന്ന് അനുമാനിക്കപ്പെടുന്നു. അഗസ്ത്യന്‍ തപസ്സനുഷ്ഠിച്ചുവന്നതുകൊണ്ട് ഈ പേരിലറിയപ്പെട്ട പ്രസ്തുത പര്‍വതം ദക്ഷിണഭാരതത്തില്‍ സ്ഥിതിചെയ്യുന്നുവെന്നും സീതാന്വേഷണത്തിനായി പുറപ്പെട്ട വാനരന്‍മാരോട് ഇവിടെ വന്ന് അഗസ്ത്യനെ വന്ദിച്ച് അനുഗ്രഹം വാങ്ങണമെന്നു സുഗ്രീവന്‍ നിര്‍ദേശിച്ചുവെന്നും വാല്മീകിരാമായണം കിഷ്കിന്ധാകാണ്ഡത്തില്‍ കാണുന്നുണ്ട്. ഈ പര്‍വതത്തിനു സമീപത്തുള്ള സമുദ്രത്തില്‍ ഒരു അഗസ്ത്യതീര്‍ഥമുള്ളതായി മഹാഭാരതത്തില്‍ പറയുന്നു. (ആദിപര്‍വം. അധ്യായം 220)

1854-ല്‍ ഈ പര്‍വതത്തില്‍ ഒരു വാനനിരീക്ഷണകേന്ദ്രം സ്ഥാപിക്കപ്പെട്ടു. പ്രസിദ്ധ വാനശാസ്ത്രജ്ഞന്‍ ബ്രൌണ്‍ ആയിരുന്നു ഇതിന്റെ മേധാവി. തിരുവനന്തപുരത്തെ വാനനിരീക്ഷണകേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയതോടെ ഈ നിരീക്ഷണാലയം അടച്ചു പൂട്ടി (1865). നെയ്യാര്‍ അണക്കെട്ടിനു സമീപം പ്രവര്‍ത്തിച്ചുവരുന്ന പര്‍വതാരോഹണകേന്ദ്രം അഗസ്ത്യകൂടത്തിന്റെ പാര്‍ശ്വങ്ങളാണ് പരിശീലനത്തിനായി സ്വീകരിച്ചിട്ടുള്ളത്. നോ: അഗസ്ത്യന്‍, അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍