This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഥൂപവംശം (സ്തൂപവംശം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഥൂപവംശം (സ്തൂപവംശം )

പാലി ഗദ്യകൃതി. 13-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന വാചിസ്സാരനാണ് രചയിതാവ്. ബുദ്ധന്റെ കഥയും പൂര്‍വജന്മകഥകളും ബുദ്ധഭിക്ഷുക്കള്‍ ധര്‍മപ്രചാരണാര്‍ഥം പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയും അതിനുവേണ്ടി സ്ഥാപിതമായ സ്തൂപങ്ങളെപ്പറ്റിയും ഇതില്‍ വിശദമായി പ്രതിപാദിക്കുന്നു. മൂന്നുഭാഗങ്ങളായി തിരിച്ചിട്ടുള്ള ഇതില്‍ വിവിധ ദേശങ്ങളിലെ ബുദ്ധധര്‍മ പ്രചാരണ പ്രവര്‍ത്തനം വിവരിക്കുന്നതിനൊപ്പം ആ പ്രദേശങ്ങളിലെ സാമൂഹിക സാംസ്കാരികാവസ്ഥകളുടെ ചിത്രീകരണവുമുണ്ട്. താമ്രലിപ്തം, ഗാന്ധാരം, കാശ്മീരം, സുവര്‍ണഭൂമി തുടങ്ങിയ പ്രദേശങ്ങളുടെ വിവരണം ശ്രദ്ധേയമാണ്. ബുദ്ധസന്ന്യാസിയായ മൊഗ്ഗലിപുത്തതിസ്സഥേര മതപ്രചാരണാര്‍ഥം വിവിധ ദേശങ്ങളിലേക്ക് ഭിക്ഷുക്കളെ നിയോഗിക്കുന്നതും അവരുടെ പ്രവര്‍ത്തനവുമാണ് പ്രധാന പ്രമേയം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍