This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
താരാബായ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
താരാബായ്
മറാത്തയില്‍ റീജന്റായി ഭരണം നടത്തിയ വനിത. മറാത്ത നേതാവ് ശിവജിയുടെ പുത്രനായ രാജാറാമിന്റെ പത്നിയായിരുന്നു താരാബായ്. ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന്, പ്രായപൂര്‍ത്തിയാകാത്ത തന്റെ മകനുവേണ്ടി 1700 മുതല്‍ ഏഴുവര്‍ഷക്കാലം ഇവര്‍ റീജന്റായി ഭരണം നടത്തി. ഈ കാലയളവില്‍ മറാത്തരെ സംഘടിപ്പിച്ച് മുഗളന്മാര്ക്കെതിരെ പോരാട്ടം നടത്താന്‍ ഇവര്‍ക്കു സാധിച്ചു. ഇവരുടെ നേതൃത്വത്തില്‍ ബീറാര്‍, ഗുജറാത്ത്, അഹമ്മദ് നഗര്‍ എന്നീ മുഗള്‍ പ്രവിശ്യകളെ ആക്രമിക്കുവാന്‍ മറാത്തര്ക്കു കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്.
1707-ല്‍ തന്റെ ഭര്ത്തൃസഹോദരപുത്രനായ സാഹു ഭരണ ത്തിനുവേണ്ടിയുള്ള അവകാശവാദവുമായി എത്തിയത് താരാബായിയെ പ്രതിസന്ധിയിലാക്കി. പേഷ്വ ബാലാജി വിശ്വനാഥിന്റെ പിന്തുണയോടെ എത്തിയ സാഹുവിനെ മറാത്താ രാജാവായി അംഗീകരിക്കുവാന്‍ താരാബായി ഒടുവില്‍ നിര്‍ബന്ധിതയായി. അതോടൊപ്പം സതാരയിലെ രാജാവായി തന്റെ പുത്രനെ അംഗീകരിപ്പിക്കുന്നതില്‍ ഇവര്‍ വിജയിച്ചു.