This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
താപസവത്സരാജം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
താപസവത്സരാജം
സംസ്കൃത നാടകം. 8-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന മായുരാജനാണ് രചയിതാവ്. ഹര്ഷന്, അനംഗഹര്ഷന്, മാത്രരാജന്, മാഉരാജന് എന്നീ പേരുകളിലും ഇദ്ദേഹം പരാമര്‍ശിക്കപ്പെടുന്നു. ഇദ്ദേഹം മാഹിഷ്മതി (ഇന്‍ഡോറിനു സമീപം) കേന്ദ്രമായി ഭരണം നടത്തിയ ചേദി (ബിഹാര്‍) രാജാവായിരുന്നതായി കരുതുന്നു. കാലചൂരിരാജവംശത്തിലെ നരേന്ദ്ര വര്‍ധനന്റെ മകനായിരുന്നു ഇദ്ദേഹം. മായുരാജന് രചിച്ച മറ്റൊരു നാടകമാണ് ഉദാത്തരാഘവം.
സ്വപ്നവാസവദത്തം, പ്രതിജ്ഞായൌഗന്ധരായണം തുടങ്ങിയ നാടകങ്ങളിലൂടെ പ്രസിദ്ധമായ ഉദയനകഥയാണ് താപസവത്സ രാജത്തിലെ പ്രമേയം. ഉദയനന്റെ വേറൊരു പേരാണ് വത്സരാജന്‍. വാസവദത്ത ചരമമടഞ്ഞു എന്ന വാര്‍ത്ത, യൗഗന്ധരായണന്റെ പദ്ധതിപ്രകാരം രാജാവിനെ അറിയിക്കുമ്പോള്‍ രാജപദവിയില്‍ നിന്നും ലൗകിക ജീവിതത്തില്‍നിന്നും വിമുക്തനായി രാജാവ് ഒരു താപസനായി മാറുന്നതാണ് ഈ നാടകത്തിലെ കഥയുടെ വിശേഷത. നാടകത്തിന്റെ ആദ്യത്തെ പകുതിയില്‍ വാസവദത്തയുടെ കഥയും പിന്നീട് പദ്മാവതിയുടെ കഥയുമാണ് പ്രധാന പ്രതിപാദ്യം. നാടകീയമായ സംഭവപരമ്പരയിലൂടെ വത്സരാജന്‍ വീണ്ടും രാജഭരണം ഏറ്റെടുക്കുന്നു. എം.ആര്. കവി ഈ ഗ്രന്ഥം മദ്രാസില്‍ നിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.