This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടാസ്

Tas

മുന്‍ സോവിയറ്റ് യൂണിയനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി. ടെലിഗ്രാഫ് ഏജന്‍സി ഒഫ് സോവിയറ്റ് യൂണിയന്‍ എന്നതിന്റെ ചുരുക്കപ്പേരാണിത്. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായിരുന്ന 'റോസ്റ്റ'യുടെ സ്ഥാനത്ത് 1925-ലാണ് ടാസ് നിലവില്‍ വന്നത്. 1917-ലെ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ളവത്തെത്തുടര്‍ന്ന്, ലെനിനാണ് റോസ്റ്റയ്ക്കു രൂപം നല്‍കിയത്. കൂടുതല്‍ ഏകീകൃതവും കേന്ദ്രീകൃതവുമായ ഒരു വാര്‍ത്താവിതരണ ശൃംഖലയെന്ന ആശയമാണ്, ടാസ് എന്ന ഔദ്യോഗിക ഏജന്‍സിയുടെ രൂപീകരണത്തിനു പിന്നിലുണ്ടായിരുന്നത്. സോവിയറ്റ് യൂണിയനിലേക്കും പുറത്തേക്കുമുള്ള വിവരങ്ങളുടെ പ്രവാഹത്തെ നിയന്ത്രിക്കുകയും സെന്‍സറിങിനു വിധേയമാക്കുകയും ചെയ്യുന്ന 'ദ്വാരപാലകന്‍' എന്നാണ് ടാസ് അറിയപ്പെട്ടിരുന്നത്. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഗവണ്‍മെന്റിന്റെയും നയങ്ങള്‍ക്ക് ദേശീയ-അന്തര്‍ദേശീയപ്രചാരം നല്‍കുന്ന കുത്തക ഏജന്‍സിയായിരുന്നു ടാസ്. വാര്‍ത്താ ഏജന്‍സി എന്നതിനു പുറമേ, സോവിയറ്റ് രഹസ്യാന്വേഷണ സംവിധാനത്തിന്റെ ഭാഗമായും ടാസ് പ്രവര്‍ത്തിച്ചിരുന്നു. ലേഖകന്മാരുടെ സാര്‍വദേശീയ ശൃംഖലയിലൂടെ, സോവിയറ്റ് രഹസ്യാന്വേഷണ സംഘടനയ്ക്കാവശ്യമായ വിവരങ്ങളും ഇത് ശേഖരിച്ചിരുന്നു. അതീവ രഹസ്യമായ ഒരു വിവര സമാഹരണ സംവിധാനംതന്നെ ടാസിനുണ്ടായിരുന്നു. കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്കു മാത്രമേ അത്തരം വിവരങ്ങള്‍ അന്നു ലഭ്യമായിരുന്നുള്ളു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B4%BE%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍