This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൂ യൂ അന്‍ (ബി.സി. 340 - 278)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജൂ യൂ അന്‍ (ബി.സി. 340 - 278)

പുരാതന ചൈനയില്‍ ജീവിച്ചിരുന്ന മഹാകവി. ജീവിതകാലം ബി.സി. 340-278 ആണെന്നു കരുതപ്പെടുന്നു. ജൂ പ്രദേശത്തായിരുന്നു ജനനം. വഞ്ചകര്‍ക്കും ചൂഷകര്‍ക്കുമെതിരെയുള്ള കര്‍ശനമായ താക്കീതുകള്‍ മുഴങ്ങുന്ന കവിതകളെഴുതി ഇദ്ദേഹം വിഖ്യാതനായി. പുരാതന ചൈനീസ് സാഹിത്യത്തിലെ പ്രസിദ്ധിയാര്‍ജിച്ച പല രചനകളും ഇദ്ദേഹത്തിന്റേതാണ്. ഇദ്ദേഹവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ഒരു ഐതിഹ്യം ഉണ്ട്. ജിന്‍ ദേശക്കാര്‍ ജൂ ദേശത്തെ ആക്രമിച്ചു കീഴടക്കാന്‍ വരുന്നതായി കാലേക്കൂട്ടി അറിഞ്ഞ ജൂ യൂ അന്‍ ആ വിവരം ചക്രവര്‍ത്തിയെ അറിയിച്ചു. കൊട്ടാരകവിയായ ജൂ യൂ അന്‍ തന്റെ പ്രീതി പിടിച്ചുപറ്റാനായി ഏഷണി പറയുകയാണ് എന്നു കരുതി ചക്രവര്‍ത്തി അതത്ര സാരമാക്കിയില്ല. എന്നല്ല, തന്നെ കബളിപ്പിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി അദ്ദേഹം ജൂ യൂ അനിനെ സദസ്സില്‍ നിന്നു പുറത്താക്കുകയും ചെയ്തു. പക്ഷേ വൈകാതെ ജിന്‍ ദേശക്കാര്‍ ജൂ ദേശത്തെ ആക്രമിച്ചു കീഴടക്കി. ദീര്‍ഘദര്‍ശിയായ കവിയാകട്ടെ തന്റെ രചനകളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍