This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാബാലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജാബാലി

1. പുരാണപ്രസിദ്ധനായ ഒരു മുനി. വിഷ്ണുപുരാണത്തില്‍ നിന്നും ഇദ്ദേഹം വ്യാസന്റെ ശിഷ്യപരമ്പരയില്‍പ്പെട്ടയാളെന്നു വ്യക്തമാകുന്നു. മഹാഭാരതം അനുശാസനപര്‍വത്തില്‍ വിശ്വാമിത്രന്റെ ബ്രഹ്മവാദികളായ പുത്രന്മാരില്‍ ഒരാളായിരുന്നു ഇദ്ദേഹമെന്നു പറയുന്നുണ്ട്. എങ്കിലും ഇദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ വിശ്വാമിത്ര ശത്രുവായ വസിഷ്ഠനോടു ബന്ധപ്പെട്ടാണ് കാണുന്നത്.

ദശരഥന്റെ ഏഴ് ആത്മീയോപദേഷ്ടാക്കളില്‍ ഒരാളായിരുന്നു ഇദ്ദേഹം. വാല്മീകി രാമായണം ബാലകാണ്ഡത്തിലും അയോധ്യാകാണ്ഡത്തിലും ഇതു പരാമര്‍ശിക്കുന്നുണ്ട്. ശ്രീരാമനെ കാട്ടില്‍ നിന്നു തിരിച്ചുകൊണ്ടുവരാനായിപ്പോയ ഭരതനോടൊപ്പം ഇദ്ദേഹവുമുണ്ടായിരുന്നു. തിരിച്ചുവരുന്നതില്‍ യാതൊരനൌചിത്യവുമില്ലെന്ന് സയുക്തികം സമര്‍ഥിക്കാന്‍ ശ്രമിച്ചത് ജാബാലിയാണ്. പക്ഷേ, ഇദ്ദേഹം ഉന്നയിച്ച യുക്തികള്‍ ശ്രീരാമനെ ചൊടിപ്പിച്ചതേയുള്ളു.

2. പദ്മപുരാണത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഋഷി. മന്ദാരപര്‍വതത്തില്‍ തപസ്സു ചെയ്തിരുന്ന ഇദ്ദേഹത്തിന് നിരവധി ശിഷ്യന്മാര്‍ ഉണ്ടായിരുന്നു. ദീര്‍ഘ തപസ്സനുഷ്ഠിച്ചിരുന്ന ഒരു യുവതപസ്വി ഉണരുവോളം കാത്തുനിന്ന് ഇദ്ദേഹം കൃഷ്ണോപാസനയുടെ രഹസ്യം ഗ്രഹിച്ചതായി കഥയുണ്ട്. തുടര്‍ന്ന് കൃഷ്ണ ഭക്തനായിത്തീര്‍ന്ന ഇദ്ദേഹം പ്രചണ്ഡന്‍ എന്ന ഗോപാലന്റെ വീട്ടില്‍ ചിത്രഗന്ധ എന്ന പേരില്‍ ഒരു ഗോപികയായി ജനിക്കുകയുണ്ടായി.

3. സ്കന്ദപുരാണത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു മുനി.

4. ഋതധ്വജമുനിയുടെ പുത്രന്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%BE%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍