This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിത്രമീമാംസ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിത്രമീമാംസ

അപ്പയ്യദീക്ഷിതര്‍ രചിച്ച ഒരു അലങ്കാരശാസ്ത്രഗ്രന്ഥം. ധ്വനികാവ്യം, ഗുണീഭൂതവ്യംഗ്യം, ചിത്രം എന്നീ മൂന്ന് കാവ്യധാരകളെ ക്കുറിച്ചാണ് ആദ്യഭാഗത്തു വിവരിച്ചിട്ടുള്ളത്. തുടര്‍ന്ന് അലങ്കാരങ്ങളുടെ ലക്ഷണവും ലക്ഷണപരീക്ഷയും ദൃഷ്ടാന്തശ്ളോകങ്ങളുമാണ്. അതിശയോക്ത്യലങ്കാരംവരെ മാത്രമേ ഇതില്‍ കാണുന്നുള്ളൂ.

ഉപമാലങ്കാരത്തിനു പരമപ്രധാന്യം കല്പിച്ചു എന്നതാണ് ചിത്രമീമാംസയുടെ പ്രധാന സവിശേഷത. മിക്ക അലങ്കാരങ്ങള്‍ക്കും ആധാരം ഉപമയാണെന്ന് ഇത് സ്ഥാപിക്കുന്നു.

"ഉപമൈകാ ശൈലൂഷി

സംപ്രാപ്താ ചിത്ര ഭൂമികാഭേദാന്‍

രഞ്ജയതി കാവ്യരംഗേ

നൃത്യന്തീ തദ്വിദാം ചേത

(ഉപമയെന്ന ഒരേയൊരു നടി പല വേഷങ്ങള്‍ അണിഞ്ഞ് കാവ്യരംഗത്തെത്തി നൃത്തം ചെയ്തുകൊണ്ട് സഹൃദയഹൃദയങ്ങളെ രഞ്ജിപ്പിക്കുന്നു.) എന്നവരികള്‍ ഉപമയ്ക്കു നല്കിയിട്ടുള്ള പ്രാധാന്യത്തിനു നിദര്‍ശനമാണ്.

രുയ്യകന്റെ അലങ്കാരസര്‍വസ്വത്തെ അധികരിച്ചാണ് അപ്പയ്യദീക്ഷിതര്‍ ഈ കൃതി രചിച്ചിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍