This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിത്രകഗുളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിത്രകഗുളം

ഒരു ആയുര്‍വേദ ഔഷധം. അര്‍ശസ്സ്, കുഷ്ഠം, പ്ലീഹോദരം, ഗുന്മം എന്നിവയ്ക്കെതിരെ ഉപയോഗിക്കുന്നു. ഇത് അഗ്നിദീപ്തി ഉണ്ടാക്കും.

'തോയദ്രോണേ ചിത്രകമൂലതുലാര്‍ധം

സാധ്യംയാവത് പാദജലസ്ഥമഥേദം

അഷ്ടൌ ദത്വാ ജീര്‍ണഗുളസുപലാനി

ക്വാഥ്യം ഭുയഃ സാന്ദ്രതയാസു സമേതം

ത്രികടുകമിസി പഥ്യാ കുഷ്ഠമുസ്താവരാംഗ

ക്രിമിരിപുദഹനൈലാചൂര്‍ണകിണോവ ലേഹഃ

ജയതി ഗുദജകുഷ്ഠപ്ലീഹഗുന്മോദരണി

പ്രബലയതി ഹുതാശം ശശ്വദഭ്യമാനഃ'

(സഹസ്രയോഗം)

അന്‍പതുപലം കൊടുവേലിക്കിഴങ്ങ് പതിനാറിടങ്ങഴി വെള്ളത്തില്‍ കഷായം വച്ച് നാലിടങ്ങഴിയാക്കി വറ്റിച്ച് പിഴിഞ്ഞരിക്കണം. ഈ രസത്തില്‍ എട്ടുപലം പഴയ ശര്‍ക്കര കലക്കി കുറുക്കി സാരൂപാകമാകുമ്പോള്‍ ചുക്ക്, മുളക്, തിപ്പലി, ശതകുപ്പ, കടുക്കാത്തോട്, വെള്ളക്കൊട്ടം, മുത്തങ്ങ, ഇലവങ്ഗം, വിഴാലരിക്കാമ്പ്, കൊടുവേലിക്കിഴങ്ങ്, ഏലത്തരി ഇവ പൊടിച്ച് ചേര്‍ത്തിളക്കി എടുക്കണം. ചികിത്സകന്‍ നിശ്ചയിക്കുന്ന മാത്ര അനുസരിച്ചുവേണം സേവിക്കാന്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍