This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാരംകെട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാരംകെട്ട്

Scaffold

കെട്ടിടനിര്‍മാണത്തിനുള്ള സാധനസാമഗ്രികള്‍ ഉയരത്തിലെത്തിക്കുന്നതിനും പണിക്കാര്‍ക്ക് ഇരുന്നോ നിന്നോ പണിചെയ്യുന്നതിനും വേണ്ട പ്ളാറ്റുഫോമുകള്‍ താങ്ങുന്ന താത്കാലിക നിര്‍മിതികള്‍. ചാരം എന്നും ഇതിനെ പറയാറുണ്ട്. മരവും, പലകയും, മുളയും, ഉരുക്ക് കുഴലുകളും ചാരം കെട്ടുന്നതിനുപയോഗിക്കാറുണ്ട്.

ഇഷ്ടികപ്പണിക്കും കല്‍പ്പണിക്കും കെട്ടുന്ന ചാരംകെട്ടുകള്‍ ഒരു പോലെയല്ല. ഇഷ്ടികപ്പണി ചാരംകെട്ടാന്‍ ഏകദേശം 2.5 മീറ്റര്‍ അകലത്തില്‍ കുത്തനെ നിര്‍ത്തിയ സ്തംഭങ്ങളില്‍ 1.5 മീറ്ററോളം ഇടവിട്ട് വിലങ്ങനെ ലെഡ്ജുകള്‍ കെട്ടും. ഭിത്തിയില്‍ നിന്ന് സ്തംഭങ്ങള്‍ ഒരു മീറ്ററോളം അകലത്തിലായിരിക്കും. ഇവയെ താങ്ങുവടികള്‍കൊണ്ട് ഭിത്തിയുമായി ബന്ധിച്ചിരിക്കും. പണിക്കാര്‍ താങ്ങുവടികളിന്മേല്‍ പലകയിട്ടുനിന്നാണ് ജോലിചെയ്യുന്നത്. ചാരംകെട്ടിന് കൂടുതല്‍ ബലം കിട്ടുന്നതിന് വികര്‍ണമായി ബ്രേസുകള്‍ കെട്ടാറുണ്ട്. കല്‍പ്പണിക്കുള്ള ചാരംകെട്ടില്‍ താങ്ങുവടികള്‍ ചുവരില്‍ കുത്തിനിര്‍ത്തുകയില്ല. കുത്തനെയുള്ള സ്തംഭങ്ങള്‍ വരിയായി നിര്‍ത്തി അവയ്ക്കിടയില്‍ കുറുകെ താങ്ങുവടികള്‍ കെട്ടി അവയിന്മേല്‍ പലകയിട്ടു നിന്നാണ് പണിക്കാര്‍ പണിചെയ്യുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍