This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാക്യാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാക്യാര്‍

കേരളത്തിലെ ഒരു അന്തരാളജാതി. സദാചാരധ്വംസനത്തിന്റെ പേരില്‍ സമുദായത്തില്‍ നിന്നും ഭ്രഷ്ട് കല്പിക്കപ്പെട്ട ബ്രാഹ്മണരുടെ സന്തതിപരമ്പരകളാണ് ചാക്യാര്‍ എന്നു കരുതപ്പെടുന്നു. സ്മാര്‍ത്തവിചാരത്തില്‍ പാതിത്യം സംഭവിക്കുന്ന നമ്പൂതിരിമാര്‍ പാപമുക്തിക്കുവേണ്ടി ഭഗവത്കഥകള്‍ പാടി മോക്ഷമാര്‍ഗം ഉപദേശിക്കുന്ന ചാക്യാന്മാരായിത്തീരുന്ന സമ്പ്രദായവുമുണ്ടായിരുന്നു.

പ്രേക്ഷകരെ രസിപ്പിക്കുംവിധം പുരാണകഥകള്‍ വ്യാഖ്യാനിച്ച് അഭിനയിക്കുകയാണ് ചാക്യാരുടെ തൊഴില്‍. പ്രശംസനീയമായ വാക്ചാതുരിയുള്ളയാള്‍ എന്നാണ് 'ചാക്യാര്‍' എന്ന പദത്തിനര്‍ഥം. ചാക്യാരുടെ കുലത്തൊഴിലായ ഈ അഭിനയകലയ്ക്ക് ചാക്യാര്‍കൂത്ത് എന്നു പറയുന്നു. കേരളത്തില്‍ 18 ചാക്യാര്‍ കുടുംബങ്ങളാണുണ്ടായിരുന്നത്. അമ്മന്നൂര്‍, കിടങ്ങൂര്‍, പൈങ്കുളം, മാന്നിയൂര്‍, കുട്ടഞ്ചേരി, മേയ്ക്കാട്, പൊതിയില്‍ എന്നിങ്ങനെ ഏഴുകുടുംബങ്ങള്‍ മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. മാണി മാധവ ചാക്യാര്‍, കുട്ടഞ്ചേരി നാരായണ ചാക്യാര്‍, പൈങ്കുളം രാമ ചാക്യാര്‍ എന്നിവര്‍ പ്രശസ്തരായ കൂത്തുകലാകാരന്മാരായിരുന്നു. കേരളത്തിലെ പ്രസിദ്ധമായ പല ക്ഷേത്രങ്ങളിലും 'കൂത്തമ്പല'ങ്ങളുണ്ട്. നോ: കൂത്ത്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍