This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചന്ദ്രശേഖരന്‍നായര്‍, ഇ. (1928 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചന്ദ്രശേഖരന്‍നായര്‍, ഇ. (1928 - )
കേരളത്തിലെ മുന്‍ മന്ത്രിയും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും. 1928 ഡി. 2-ന് ഈശ്വരപിള്ളയുടെ മകനായി കൊട്ടാരക്കരയില്‍ ജനിച്ചു. നിയമബിരുദം നേടിയശേഷം അഭിഭാഷകനായി. 1948-ല്‍ ഇദ്ദേഹം ഇന്ത്യന്‍ സോഷ്യലിസ്റ്റു പാര്‍ട്ടിയില്‍ ചേര്‍ന്നു. 1952 മുതല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ ആണ്. 1957-ല്‍ കൊട്ടാരക്കര നിന്നും നിയമസഭാംഗമായി. 1967-ല്‍ രണ്ടാം തവണയും കൊട്ടാരക്കര നിന്നും നിയമസഭാംഗമായി. സി. അച്യുതമേനോന് നിയമസഭയിലേക്കു മത്സരിക്കുവാന്‍ വേണ്ടി 1970 ഫെ. 1-ന് ഇദ്ദേഹം നിയമസഭാംഗത്വം രാജിവച്ചു. 1977-ലും 78-ലും ചടയമംഗലത്തു നിന്നു വീണ്ടും നിയമസഭാംഗമായി. 1980 മുതല്‍ 82 വരെ നായനാര്‍ മന്ത്രി സഭയില്‍ ഭക്ഷ്യവിതരണം, ഭവനനിര്‍മാണം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് പൊതുവിതരണരംഗത്ത് മാവേലി സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്.
1987-ല്‍ പത്തനാപുരത്തുനിന്നും നിയമസഭാംഗമായി. 1987 മുതല്‍ 91 വരെ നായനാര്‍ മന്ത്രിസഭയില്‍ ഭക്ഷ്യ, സിവില്‍ സപ്ളൈസ് വകുപ്പു മന്ത്രിയായി. ഇദ്ദേഹം കമ്യൂണിസ്റ്റു പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ്. ആള്‍ ഇന്ത്യാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍, നാഷണല്‍ കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ ഒഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ്, ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സിന്റെ സെന്‍ട്രല്‍ കമ്മിറ്റി അംഗം, റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് ബോര്‍ഡ് അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.