This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചങ്ങഴി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചങ്ങഴി

ഒരു അളവുപാത്രം. തടികൊണ്ടുനിര്‍മിക്കുന്ന ഇതിന്റെ ആകൃതി അടിവശം പരന്നതും, മുകള്‍ഭാഗം വ്യാസമായും ആണ്. ഇതില്‍ക്കൊള്ളുന്ന ധാന്യത്തിന്റെ അളവിനു ഇടങ്ങഴി എന്നാണു പറയുക. നാലുനാഴിയാണ് ഒരു ഇടങ്ങഴി. പത്ത് ഇടങ്ങഴി ഒരു പറ എന്നാണു കണക്ക്. ഇപ്പോഴത്തെ കണക്കനുസരിച്ച് ഏകദേശം ഒന്നേകാല്‍ ലിറ്ററാണ് ഒരു ഇടങ്ങഴി. കേരളീയഭവനങ്ങളില്‍ പല മംഗളകര്‍മങ്ങള്‍ക്കും നെല്ല്, അരി മുതലായവ നിറച്ച ചങ്ങഴി വയ്ക്കാറുണ്ട്. പിത്തളകൊണ്ട് അലങ്കാരപ്പണികള്‍ ചെയ്ത ചങ്ങഴികളും പ്രചാരത്തിലുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%99%E0%B5%8D%E0%B4%99%E0%B4%B4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍