This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചക്രവര്‍ത്തി, ഹരികുമാര്‍ (1882 - 1963)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചക്രവര്‍ത്തി, ഹരികുമാര്‍ (1882 - 1963)
പശ്ചിമബംഗാളിലെ രാഷ്ട്രീയ പ്രവര്‍ത്തകനും വിപ്ളവകാരിയും. 1882 ന.-ല്‍ ബംഗാളിലെ 24 പര്‍ഗാനാ ജില്ലയില്‍ യോഗേന്ദ്രകുമാര്‍ ചക്രവര്‍ത്തിയുടെയും ശശിമുഖിദേവിയുടെയും പുത്രനായി ജനിച്ചു. ചെറുപ്പത്തില്‍ത്തന്നെ സ്വാമി വിവേകാനന്ദന്‍, ബങ്കിംചന്ദ്ര ചാറ്റര്‍ജി, യോഗേന്ദ്രനാഥ് വിദ്യാഭൂഷണ്‍ എന്നിവരുടെ രചനകളില്‍ ആകൃഷ്ടനായിരുന്നു. ചംഗ്രിപോത (Changripota) എന്ന വിപ്ളവഘടകം രൂപവത്കരിച്ചു. 1906-ല്‍ ഇദ്ദേഹം അനുശീലന്‍ സമിതിയില്‍ അംഗമായി. 1907-ല്‍ ഇദ്ദേഹം യതിന്‍മുഖര്‍ജിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. ജുഗന്തര്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാവായിരുന്നു ഇദ്ദേഹം. 1911-ല്‍ ഇദ്ദേഹം യങ്മെന്‍സ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് ആന്‍ഡ് സെമിന്‍ദാരി സൊസൈറ്റി രൂപവത്കരിച്ചു. 1915 ആഗ. 17-ന് ഇദ്ദേഹത്തെ അറസ്റ്റുചെയ്തു. 1915 മുതല്‍ 38 വരെ പല പ്രാവശ്യം ജയില്‍ശിക്ഷ അനുഭവിച്ചു. ഇരുപതുകളില്‍ ചിത്തരഞ്ജന്‍ദാസ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 1926-ല്‍ ഇദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കൊല്‍ക്കത്ത സമ്മേളനത്തിലെ വോളന്റിയര്‍ സബ്കമ്മിറ്റി സെക്രട്ടറിയായി. 1928-ല്‍ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിന്റെ മേഖലാ സെക്രട്ടറിയായി 1930-ല്‍ ബംഗാള്‍ പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയും 1941 മുതല്‍ 48 വരെ ബംഗാള്‍ പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ഹോള്‍സെയില്‍ സൊസൈറ്റിയുടെയും റാഡിക്കല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും സെക്രട്ടറിയുമായിരുന്നിട്ടുണ്ട്. സ്വധീന്തയുടെ പത്രാധിപരായി 1929-ലും ജനതയുടെ പത്രാധിപരായി 1942 മുതല്‍ 48 വരെയും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഇദ്ദേഹം 1950-ല്‍ പശ്ചിമബംഗാള്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി. ഇദ്ദേഹം 1963 മാ. 12-നു മരണംവരെ ആ സ്ഥാനം നിലനിര്‍ത്തി.