This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചക്രവര്‍ത്തി, സതീഷ് ചന്ദ്ര (1891 - 1968)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചക്രവര്‍ത്തി, സതീഷ് ചന്ദ്ര (1891 - 1968)
പശ്ചിമബംഗാളിലെ രാഷ്ട്രീയ പ്രവര്‍ത്തകന്‍. സ്വാതന്ത്ര്യസമരകാലത്ത് വിപ്ളവ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്നു. ജുഗന്തര്‍ പാര്‍ട്ടിയുടെ നേതാവായിരുന്നു. 1891-ല്‍ കി. ബംഗാളിലെ ഖുല്‍ന ഡിസ്ട്രിക്റ്റില്‍ റാറുലി എന്ന സ്ഥലത്ത് ജനിച്ചു. 1910-ല്‍ റാറുലിയില്‍ നിന്ന് മെട്രിക്കുലേഷനും 1912-ല്‍ ദൌലത്പൂര്‍ കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റും പാസായി. 1914-ല്‍ ബി.എ. പാസായി. പ്രസിഡന്‍സി കോളജില്‍ എം.എയ്ക്കും ലാകോളജില്‍ നിയമം പഠിക്കാനും ചേര്‍ന്നു. 1905-ലെ വിഭജന വിരുദ്ധ സമരകാലത്ത് ഇദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചു. ശിശിര്‍കുമാര്‍ഘോഷുമായി ബന്ധപ്പെട്ട് രഹസ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ബെരാംപൂരില്‍ അതുല്‍ കൃഷ്ണഘോഷുമായി (1890-1966) ബന്ധപ്പെട്ടശേഷം ഇദ്ദേഹം വിപ്ളവപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. 1913-ല്‍ ഇദ്ദേഹം ഇതിന്റെ മേല്‍നോട്ടം ഏറ്റെടുത്തു. യു.എസ്സില്‍ നിന്നും മടങ്ങിവന്ന് കൊല്‍ക്കത്തയില്‍ കപ്പലിറങ്ങിയ പഞ്ചാബി കുടിയേറ്റക്കാരെ സുരക്ഷിതമായി പഞ്ചാബിലെത്തിക്കുന്ന ജോലിയില്‍ സതീഷ് ചന്ദ്ര ഏര്‍പ്പെട്ടിരുന്നു. സംഘടനാപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇടപെടുകയും ജര്‍മന്‍ ആയുധങ്ങള്‍ കൈപ്പറ്റാനുള്ള രഹസ്യ ഏര്‍പ്പാടുകള്‍ നടത്തുകയും ചെയത്തയോടെ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ട സതീഷ്ചന്ദ്ര ആത്മഹത്യാശ്രമം നടത്തി. ഒളിവിലായിരുന്ന സതീഷ്ചന്ദ്ര 1922-ല്‍ പുറത്തുവന്നു. 1924-ല്‍ ഇദ്ദേഹത്തെ അറസ്റ്റു ചെയ്തു മ്യാന്‍മറില്‍ (ബര്‍മ) പാര്‍പ്പിച്ചു. 1928-ല്‍ വിമോചിതനായി. സുഭാഷ്ചപ്രന്ദബോസിന് പിന്തുണ നല്‍കാന്‍ പ്രവര്‍ത്തിച്ചു. സിവില്‍ നിയമലംഘനത്തെത്തുടര്‍ന്ന് 1930-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിയമവിരുദ്ധമായി പ്രഖ്യാപിച്ചപ്പോള്‍ സതീഷ്ചന്ദ്ര ഒരു രഹസ്യ പോസ്റ്റല്‍ സമ്പ്രദായം രൂപവത്കരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള അവസരമുണ്ടാക്കി. 1947-ല്‍ ഇദ്ദേഹം ബംഗാള്‍ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. അതിനുശേഷം രാഷ്ട്രീയത്തില്‍നിന്നും വിരമിച്ചു. 1968-ല്‍ ഇദ്ദേഹം അന്തരിച്ചു.