This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗീര്ലാന്റിയോ ഡൊമനിക്കോ (1449 - 94)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗീര്ലാന്റിയോ ഡൊമനിക്കോ (1449 - 94)
Ghirlandaio, Domenico
ഇറ്റാലിയന്‍ ചിത്രകാരന്. യഥാര്‍ഥനാമം ഡൊമിനിക്കോ ബിഗോര്ഡി. 1449-ല്‍ ഫ്ളോറന്‍സില്‍ ജനിച്ചു. പിതാവ് ടൊമ്മാസോ സ്വര്‍ണപ്പണിക്കാരനായിരുന്നു. ചിത്രകലയുടെ ആദ്യപാഠങ്ങള്‍ പിതാവില്‍ നിന്നും പഠിച്ചു.
ഇറ്റാലിയന്‍ കലയുടെ നവോത്ഥാന കാലഘട്ടത്തിലാണ് (15-ാം ശ.) ഗീര്ലാന്റിയോ തന്റെ പ്രസിദ്ധമായ ചുവര്‍ച്ചിത്രങ്ങള്‍ (Frensco Paintings) വരച്ചത്. റിയലിസ്റ്റിക് സമ്പ്രദായങ്ങളെ അപ്പാടെ ഉള്‍ക്കൊള്ളുന്നവയായിരുന്നു ഗീര്ലാന്റിയോയുടെ ചിത്രങ്ങള്‍. റോമിലെ സിസ്റ്റൈന്‍ (Sistine) ദേവാലയത്തിലും ഫ്ളോറന്‍സിലെ പല ക്രിസ്തീയ ദേവാലയങ്ങളിലും വരച്ച ബൈബിള്‍ രംഗങ്ങള്‍ ശ്രദ്ധേയങ്ങളാണ്. 15-ാം ശ.-ത്തിലെ ഇറ്റലിയിലെ ജനങ്ങളുടെ വേഷസമ്പ്രദായമായിരുന്നു ബൈബിള്‍ കഥാപാത്രങ്ങള്‍ക്ക് ഇദ്ദേഹം നല്‍കിയത്. ദ ഓള്ഡ്മാന് ആന്‍ഡ് ചൈല്‍ഡ് ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും ഉത്കൃഷ്ടമായ ചിത്രം. സമകാലികരായ മറ്റു ചിത്രകാരന്മാരെ അനുകരിക്കാന്‍ ഗീര്ലാന്റിയോ തയ്യാറായില്ല. 1494-ല്‍ ഗീര്ലാന്റിയോ അന്തരിച്ചു.