This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിരീന്ദ്രമോഹിനി ദാസി (1858 - 1954)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗിരീന്ദ്രമോഹിനി ദാസി (1858 - 1954)

ബംഗാളി സാഹിത്യകാരി. 1858-ല്‍ ജനിച്ചു. കാമിനിറോയിയുടെ സമകാലീനയായിരുന്നു ഇവര്‍. പത്തുവയസ്സു പ്രായമുള്ളപ്പോള്‍ നരേഷ് ചന്ദ്രദത്തയുമായുള്ള വിവാഹം നടന്നു. ലെറ്റേഴ്സ് ഫ്രം എ ഹിന്ദു ലേഡി (1872) എന്ന ഗദ്യസമാഹാരമാണ് പ്രഥമ പ്രസിദ്ധീകരണം. ഇതില്‍ നാലു കത്തുകള്‍ ഭര്‍ത്താവിനെഴുതിയിട്ടുള്ളതാണ്. അക്കാലത്ത് ഇത്തരത്തിലൊരു പ്രസിദ്ധീകരണത്തിനു മുതിര്‍ന്നത് സാഹസമായി കണക്കാക്കപ്പെടുന്നു. പതിനഞ്ചാം വയസ്സില്‍ ഇവരുടെ ആദ്യകാവ്യസമാഹാരം പ്രസിദ്ധീകൃതമായി. ഭര്‍ത്താവിന്റെ നിര്യാണത്തില്‍ വേദനിക്കുന്ന കവയിത്രിയുടെ അശ്രുകണ (1884) എന്ന വിലാപകാവ്യത്തിന് വംഗസാഹിത്യത്തില്‍ സവിശേഷ സ്ഥാനമുണ്ട്. ജാഹ്നവി എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായി മൂന്നു വര്‍ഷം ഇവര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബംഗാളി ജനജീവിതത്തിന്റെ തരളഭാവങ്ങള്‍ സവിശേഷമായ ഭാവഗാനശൈലിയിലൂടെ ആവിഷ്കരിക്കുന്നതില്‍ ഗിരീന്ദ്രമോഹിനി ദാസി വിജയം കൈവരിച്ചു. പത്തിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള ഇവരുടെ പ്രശസ്ത കൃതികള്‍ കവിതാഹാര്, ശിഖ, അര്‍ഘ്യ, അശ്രുകണ, മീരാബായ്, കാളിദാസന്റെ കുമാരസംഭവത്തിന്റെ പരിഭാഷ തുടങ്ങിയവയാണ്. 1954-ല്‍ ഗിരീന്ദ്രമോഹിനി ദാസി അന്തരിച്ചു.

(നിലീനാ അബ്രഹാം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍