This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖറകി (അല്‍ഖറകി, 12-ാം ശതകം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖറകി (അല്‍ഖറകി, 12-ാം ശതകം)

അറബി ശാസ്ത്രജ്ഞന്‍. യഥാര്‍ഥനാമധേയം അബുബക്കറ് മുഹമ്മദ് അല്‍ഖറകി. മര്‍വിന് അടുത്തുള്ള ഖറകിയിലാണ് ഇദ്ദേഹം ജനിച്ചതെന്നു കരുതുന്നു.

ഇദ്ദേഹത്തിന്റെ കൃതികളായ അല്‍റിസാലത്തൂല്‍ ഷാമില, അല്‍റിസാലത്തൂല്‍ മഗ്രിബിയ്യ എന്നിവ നഷ്ടപ്പെട്ടിരിക്കുന്നു. മറ്റു രണ്ടു കൃതികളാണ് മുന്‍തഹല്‍ ഇദ്റാക്ക് ഫീതക്സീമില്‍ അഫ്ലാക്, കിതാബുത്തബ്ഷിറഫി ഇല്‍മില്‍ ഹയ്അ എന്നിവ. ഇതില്‍ ആദ്യത്തേത് മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യഭാഗങ്ങളില്‍ ഗോളങ്ങളുടെ ഘടനയും അവയുടെ ചലനവും. രണ്ടാമത്തേതില്‍ ഭൂമിയുടെ ആകൃതി, ജനവാസം, ഉദയാസ്തമയം തുടങ്ങിയവയും, അവസാനഭാഗത്തില്‍ കാലനിര്‍ണയവും ശനി, ശുക്രന്‍ എന്നിവയെക്കുറിച്ചുമാണ് വിവരിക്കുന്നത്. രണ്ടാമത്തെ കൃതിയില്‍ പ്രധാനമായും ജ്യോതിര്‍ഗണിതമാണ് കൈകാര്യം ചെയ്യുന്നത്. ഈ കൃതികളില്‍, ഗോളങ്ങളെല്ലാം സാങ്കല്പിക രേഖയില്‍ക്കൂടിയല്ല സഞ്ചരിക്കുന്നത്, വ്യക്തമായ പന്ഥാവില്‍ക്കൂടിയാണ് എന്നാണ് ഇദ്ദേഹം പ്രധാനമായും സമര്‍ഥിച്ചിട്ടുള്ളത്. ഇബ്നുല്‍ ഹൈസമിനെയും അല്‍ഖറകിയെയും ഉദ്ധരിച്ചുകൊണ്ട് കുത്ബുദീന്‍ അല്‍ഷിറാസ് ഈ അഭിപ്രായത്തെ പിന്താങ്ങുന്നുണ്ട്.

1138-ല്‍ ഖറകി അന്തരിച്ചു.

(ഡോ. കെ.എം. മുഹമ്മദ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍