This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ഷപണകന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ഷപണകന്‍

വിക്രമാദിത്യ രാജസദസ്സിലെ നവരത്നങ്ങളില്‍ ഒരാള്‍. ധന്വന്തരി, അമരസിംഹന്‍, ശങ്കു, വേതാളഭട്ടന്‍, ഘടകര്‍പ്പരന്‍, കാളിദാസന്‍, വരാഹമിഹിരന്‍, വരരുചി എന്നിവരാണ് മറ്റുള്ളവര്‍. അനേകാര്‍ഥകോശം എന്ന സംസ്കൃതനിഘണ്ടു എഴുതിയത് ക്ഷപണകനാണെന്ന് കരുതപ്പെടുന്നു. തര്‍ക്കശാസ്ത്ര പണ്ഡിതനും ജൈനസന്ന്യാസിയുമായ സിദ്ധസേനദിവാകരനാണ് ക്ഷപണകന്‍ എന്നും അഭിപ്രായമുണ്ട്. ജൈനസന്ന്യാസിയെയും ബുദ്ധഭിക്ഷുവിനെയും ക്ഷപണകന്‍ എന്നു വിളിച്ചിരുന്നു.

വിശാഖദത്തന്റെ മുദ്രാരാക്ഷസം എന്ന നാടകത്തില്‍ മുഖ്യകഥാപാത്രമായ ചാണക്യന്റെ അടുത്ത സുഹൃത്തും ജ്യോതിശ്ശാസ്ത്രവിഷയങ്ങളില്‍ ഉപദേഷ്ടാവുമായ ഒരു കഥാപാത്രത്തിന്റെ പേര് ക്ഷപണകന്‍ എന്നാണ്.

ശൂദ്രകന്റെ മൃച്ഛകടികം നാടകത്തിലും ബുദ്ധസന്ന്യാസിയായ ഒരു കഥാപാത്രം ഈ പേരിലുണ്ട്. വസന്തസേനയെ മരണത്തില്‍നിന്നു രക്ഷിച്ച് അവള്‍ക്കു നേരിട്ട അപകടത്തെക്കുറിച്ച് പ്രസ്താവിക്കുന്നത് ഈ കഥാപാത്രമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍