This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രെഡിറ്റ് കാര്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രെഡിറ്റ് കാര്‍ഡ്

Credit Card

പണമിടപാടുകള്‍ക്കായി ബാങ്കുകള്‍ വഴി ലഭിക്കുന്ന ഒരു കാര്‍ഡ്. പ്ലാസ്റ്റിക് നിര്‍മിതവും സാങ്കേതിക പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി ഒരു ലോഹത്തകിടും അടങ്ങിയിട്ടുള്ള ക്രെഡിറ്റ് കാര്‍ഡിന്റെ പൊതുവായ വലുപ്പം 3.370 x 2.125 ഇഞ്ചാണ്.

പണം കൈവശം സൂക്ഷിക്കുകയും ബാങ്കില്‍ പോകാതെ തന്നെ ആവശ്യമുള്ള സമയങ്ങളില്‍ പണം കാര്‍ഡിലൂടെ സ്വീകരിക്കാന്‍ സൗകര്യമുള്ള സ്ഥാപനങ്ങളില്‍ നല്‍കുവാനും കഴിയുന്നു എന്നതാണ് ക്രെഡിറ്റ് കാര്‍ഡിന്റെ മേന്മ. പ്രത്യേകതരം ഉപകരണത്തിലാണ് വ്യാപാര സ്ഥാപനങ്ങളിലും പെട്രോള്‍ പമ്പുകളിലും വന്‍കിട ഹോട്ടലുകളിലും മറ്റും ക്രെഡിറ്റ് കാര്‍ഡുകളിലൂടെ പണം സ്വീകരിക്കുന്നത്. ചിലതരം കാര്‍ഡുകളില്‍ നിന്നും പണം സ്വീകരിക്കുന്നതിന് രഹസ്യകോഡുകളും ആവശ്യമാണ്.

പതിനഞ്ചു മുതല്‍ അന്‍പതു ദിവസം വരെ കടമായാണ് ബാങ്കുകള്‍ പണം നല്‍കിവരുന്നത്. കാര്‍ഡ് അക്കൗണ്ടില്‍ അനുവദിച്ചിരിക്കുന്ന പണത്തിന്റെ പരിധി(ക്യാഷ് ലിമിറ്റ്)യില്‍ വരുന്ന പണം മാത്രമേ ഉപഭോക്താവിനു പിന്‍വലിക്കാനാവൂ. എ.റ്റി.എം. കൗണ്ടറുകളില്‍ നിന്നും പണം പിന്‍വലിക്കാവുന്നതാണ്. നിശ്ചിത സമയപരിധിക്കുള്ളില്‍ (15-50 ദിവസം) പണം അക്കൗണ്ടില്‍ തിരികെ അടയ്ക്കാത്ത ഉപഭോക്താക്കളില്‍ നിന്നും ബാങ്കുകള്‍ പലിശ ഈടാക്കി വരുന്നു. ക്രെഡിറ്റ് കാര്‍ഡുകള്‍ക്കു പുറമേ ഡെബിറ്റ് കാര്‍ഡ്, ഗിഫ്റ്റ് കാര്‍ഡ് എന്നിവയും ബാങ്കുകള്‍ പുറത്തിറക്കിയിട്ടുണ്ട്.

കാര്‍ഡിന്റെ മുന്‍വശത്തായി രേഖപ്പെടുത്തിയിട്ടുള്ള പതിനാറക്ക സംഖ്യയാണ് ഉപഭോക്താവിന്റെ അക്കൗണ്ട് നമ്പര്‍. കാര്‍ഡിന്റെ കാലാവധിയും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ടാകും. പ്രസ്തുത കാലാവധിക്കുശേഷം കാര്‍ഡ് പ്രവര്‍ത്തനക്ഷമമായിരിക്കില്ല. കാലാവധി കഴിയുന്ന മുറയ്ക്കു ബാങ്കുമായി ബന്ധപ്പെടുന്ന ഉപഭോക്താവിന് ബാങ്കുകള്‍ പുതിയ കാര്‍ഡുകള്‍ അനുവദിക്കുന്നു. വിസ, മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്സ്പ്രസ്, ജെ.ഡി.ബി, റുപിയ, ഡൈനേഴ്സ് ക്ലബ്ബ് തുടങ്ങിയവയാണ് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് നിര്‍മാണരംഗത്തെ പ്രമുഖ കമ്പനികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍