This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോറിയോഗ്രാഫി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോറിയോഗ്രാഫി

Choreography

നൃത്തസംവിധാനം. ആശയത്തിനും സന്ദര്‍ഭത്തിനും അനുസരിച്ച്‌ അംഗചലനങ്ങള്‍, ആംഗ്യഭാവങ്ങള്‍, വിന്യാസം, നില തുടങ്ങിയവ ചിട്ടപ്പെടുത്തുക ഇതിന്റെ ഭാഗമാണ്‌. സിനിമ, നാടകം, ബാലെ തുടങ്ങി നൃത്തവുമായി ബന്ധമുള്ള കലാരൂപങ്ങളിലെല്ലാം കോറിയോഗ്രാഫി ആവശ്യമാണ്‌. ചലനങ്ങളുടെ ഗതി, ആവര്‍ത്തനം, "ഗ്രൂപ്പ്‌ അറേഞ്ച്‌മെന്റ്‌' മുതലായവയുടെ മെച്ചപ്പെട്ട ചിട്ടപ്പെടുത്തലിലൂടെ ആ കലാരൂപം മികവുറ്റതാക്കാന്‍ സമര്‍ഥനായ ഒരു കോറിയോഗ്രാഫര്‍ക്കു കഴിയും.

അംഗചലനം, മുഖഭാവം, ആഹാര്യശോഭ, താളബോധം എന്നീ ഘടകങ്ങള്‍ കോറിയോഗ്രാഫിയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. കോറിയോഗ്രാഫിയില്‍ ഭാഷ ഒരു പ്രശ്‌നമല്ല. മനോധര്‍മമനുസരിച്ച്‌ ഭാവം വിന്യസിപ്പിക്കാന്‍ കോറിയോഗ്രാഫര്‍ക്കു സാധിക്കും. ആംഗികത്തിലും ആഹാര്യത്തിലും ഒന്നുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്‌ കോറിയോഗ്രാഫര്‍.

പാശ്ചാത്യരാജ്യങ്ങളില്‍ ഒരു ശാസ്‌ത്രം എന്ന രീതിയില്‍ കോറിയോഗ്രാഫി വികാസം പ്രാപിച്ചിട്ടുണ്ട്‌. കോറിയോഗ്രാഫി സംബന്ധിച്ച ചലനങ്ങളും മറ്റും അടയാളങ്ങള്‍ (notations)കൊണ്ട്‌ രേഖപ്പെടുത്തിയിട്ടുള്ള പ്രസിദ്ധീകരണങ്ങള്‍ ലഭ്യമാണ്‌. മൈക്കല്‍ ഫോകിന്‍, നിജിന്‍സ്‌കി, ജോര്‍ജ്‌ ബാലാഞ്ചിന്‍, മര്‍താഗ്രഹാം തുടങ്ങിയവര്‍ പാശ്ചാത്യലോകത്തെ പ്രസിദ്ധ കോറിയോഗ്രാഫര്‍മാരാണ്‌. കേളുചരണ്‍ മഹോപാധ്യായ (ഒഡീസി), വെമ്പട്ടി ചിന്നസത്യം (കുച്ചുപ്പുടി), ഗോപീകൃഷ്‌ണ (കഥക്‌), ഗുരുചന്ദ്രശേഖരന്‍, നട്ടുവനാര്‍ പരമശിവം മുതലായവരും ഈ രംഗത്ത്‌ ശ്രദ്ധേയരാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍