This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍സ്റ്റന്‍ഷ്യസ്‌ I

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോണ്‍സ്റ്റന്‍ഷ്യസ്‌ I

Constantius I (250 - 306)

റോമാചക്രവര്‍ത്തി. ഫ്‌ളേവിയസ്‌ വലേറിയസ്‌ കോണ്‍സ്റ്റന്‍ഷ്യസ്‌ എന്നാണ്‌ ഇദ്ദേഹത്തിന്റെ പൂര്‍ണനാമം. കോണ്‍സ്റ്റന്‍ഷ്യസ്‌ ക്ലോറഡ്‌ (Constantius Chlorus)എന്ന പേരിലാണ്‌ ഇദ്ദേഹം ഏറെയും അറിയപ്പെടുന്നത്‌. ഡയോക്ലിഷന്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌ (284-305) സീസര്‍ ആയി ഗോളില്‍ നിയമിക്കപ്പെട്ടു (293). ഗോളില്‍ സമാധാനം സ്ഥാപിക്കുകയും അലാമന്നി എന്ന ആക്രമണകാരികളെ തുരത്തുകയും ചെയ്‌തശേഷം, ഒരു ദശാബ്‌ദക്കാലമായി സ്വതന്ത്രമായി കഴിഞ്ഞിരുന്ന ബ്രിട്ടനെ വീണ്ടും കോണ്‍സ്റ്റന്‍ഷ്യസ്‌ ആക്രമിച്ചു പിടിച്ചു.

305-ല്‍ കോണ്‍സ്റ്റന്‍ഷ്യസ്‌ പടിഞ്ഞാറന്‍ ദേശങ്ങളുടെ അഗസ്റ്റസ്‌ ആയി നിയമിക്കപ്പെട്ടു. 306 ജൂലായില്‍ ബ്രിട്ടനിലെ യോര്‍ക്കില്‍ അന്തരിച്ചു. കോണ്‍സ്റ്റന്‍ഷ്യസിന്റെ അന്ത്യം ഡയോക്ലിഷന്‍ ചക്രവര്‍ത്തി നടപ്പിലാക്കിയ ചതുര്‍ഭരണ സംവിധാനത്തിന്റെ പതനത്തിനു നാന്ദികുറിച്ചു. പ്രസിദ്ധ റോമാചക്രവര്‍ത്തിയും കോണ്‍സ്റ്റന്റേനിയന്‍ രാജവംശത്തിന്റെ സ്ഥാപകനുമായ മഹാനായ കോണ്‍സ്റ്റന്റീന്‍ I (Constantive the Great) ഇേദ്ദേഹത്തിന്റെ മകനാണ്‌.

(ഡോ. എ.പി. ഇബ്രാഹിം കുഞ്ഞ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍