This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞന്‍ വാരിയർ, എം. (1872 - 1942)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഞ്ഞന്‍ വാരിയര്‍, എം. (1872 - 1942)

മലയാളകവിയും വൈദ്യനും. പൊന്നാനിത്താലൂക്കില്‍ മേഴത്തൂര്‍ മാങ്കുളങ്ങര പടിഞ്ഞാറെ വാരിയത്ത്‌ മാധവിവാരസ്യാരുടെയും ഇരട്ടയില്‍ മനയ്‌ക്കല്‍ മാധവന്‍ നമ്പൂതിരിയുടെയും മകനായി 1872 മേയ്‌ 19-ന്‌ ജനിച്ചു. ഇട്ട പേര്‌ ഉഴുത്തിര(രുദ്ര)നെന്നും വിളിച്ചുവന്നത്‌ കുഞ്ഞന്‍ എന്നുമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തര്‍ക്കവും വൈദ്യവും പഠിച്ചു. വിവിധ സ്‌കൂളുകളില്‍ അധ്യാപകനായിരുന്നു. അധ്യാപകജോലിയില്‍ നിന്നു വിരമിച്ചപ്പോള്‍ ഇദ്ദേഹം വൈദ്യവൃത്തി സ്വീകരിക്കുകയും നല്ല ഒരു വൈദ്യന്‍ എന്ന പൊതുജനസമ്മതിയാര്‍ജിക്കുകയും ചെയ്‌തു.

കുഞ്ഞന്‍ വാരിയര്‍ സംസ്‌കൃതത്തിലും മലയാളത്തിലുമായി പതിനഞ്ചോളം കൃതികള്‍ രചിച്ചിട്ടുണ്ട്‌. ദക്ഷിണയാത്ര, ഉത്തരയാത്ര, ജനകോപദേശം, ശ്രീരാമലഹരി, ഷഷ്‌ടിപൂര്‍ത്തി ഗാഥ, കൊച്ചിക്കുള്ള മെച്ചം, ആര്യവൈദ്യശാല ജൂബിലിവിജയം, കനകധ്വജോത്സവം ഓട്ടന്‍തുള്ളല്‍ , മുക്തിസ്ഥലവിലാസം എന്നീ ഭാഷാകാവ്യങ്ങളും; മാനവേദചമ്പുവും ശ്രീരാമവര്‍മവിജയം, ദേവീസ്‌തവമാലിക എന്നീ സംസ്‌കൃതകാവ്യങ്ങളുമാണ്‌ അവയില്‍ പ്രധാനപ്പെട്ടവ. 1942 ന. 29-ന്‌ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍