This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കന്നഡഗൗള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കന്നഡഗൗള

കര്‍ണാടകസംഗീതത്തിലുള്ള ഒരു ജന്യരാഗം. 22-ാമത്തെ മേളകര്‍ത്താരാഗമായ ഖരഹരപ്രിയയുടെ ജന്യമാണിത്‌. കന്നഡഗൗളി എന്ന പേരിലും അറിയപ്പെടുന്നു.

ആരോഹണംസരിഗമപനിസ
അവരോഹണംസനിധപമഗസ

ഇത്‌ ഒരു ഷാഡവഷാഡവരാഗമാണ്‌. ആരോഹണത്തില്‍ ധൈവതവും അവരോഹണത്തില്‍ ഋഷഭസ്വരവും പ്രയോഗിക്കുന്നില്ല. ഷഡ്‌ജം, പഞ്ചമം എന്നീ സ്വരങ്ങള്‍ക്കു പുറമേ ചതുഃശ്രുതി ഋഷഭം, സാധാരണ ഗാന്ധാരം, ശുദ്ധമധ്യമം, ചതുഃശ്രുതി ധൈവതം, കൈശികിനിഷാദം തുടങ്ങിയ സ്വരങ്ങള്‍ പ്രയോഗിക്കുന്നു. "ഗ',"നി' എന്നീ സ്വരങ്ങള്‍ രാഗച്ഛായാസ്വരങ്ങളാണ്‌. ചില സ്വരസഞ്ചാരങ്ങള്‍ ആഭേരി രാഗത്തിന്‍െറ രാഗച്ഛായ പ്രകടമാക്കാറുണ്ട്‌. എല്ലായ്‌പോഴും പാടാവുന്ന ഒരു രാഗമാണിത്‌.

"സൊഗസുജുഡതരമാ', "ഓരജു പുജൂചേദി' (ത്യാഗരാജസ്വാമി), "ശ്രീ നീലോത്‌പലാംബികായാം' (മുത്തുസ്വാമി ദീക്ഷിതര്‍) എന്നീ കീര്‍ത്തനങ്ങള്‍ ഈ രാഗത്തിലാണ്‌ രചിക്കപ്പെട്ടിട്ടുള്ളത്‌.

മൈസൂര്‍ രാജസദസ്സില്‍ പട്ടണം സുബ്രഹ്മണ്യയ്യര്‍ ഈ രാഗത്തില്‍ ദീര്‍ഘനേരം രാഗാലാപനം ചെയ്‌ത്‌ രാഗം താനം പല്ലവി പാടിയിട്ടുള്ള സംഭവം പ്രത്യേകം പ്രസ്‌താവമര്‍ഹിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍