This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏലാത്വഗാദിചൂര്‍ണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഏലാത്വഗാദിചൂര്‍ണം
കേരളീയ ചികിത്സയില്‍ പ്രസിദ്ധമായ ഒരു ഔഷധയോഗം. അഷ്ടാംഗഹൃദയത്തില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു:
""ഏലാത്വങ് നാഗകുസുമ- തീക്ഷണകൃഷ്ണാമഹൗഷധൈ: ഭാഗവൃദ്ധൈ: ക്രമാച്ചൂര്‍ണം നിഹന്തി സമശര്‍ക്കരം പ്രസേകാരുചിഹൃത്പാര്‍ശ്വ- കാസശ്വാസഗളാമയാന്‍.''
സഹസ്രയോഗം എന്ന ഔഷധയോഗഗ്രന്ഥത്തിലും പ്രതിപാദിക്കപ്പെട്ടിട്ടുള്ള ഈ യോഗത്തിലെ ഘടകങ്ങള്‍ മേല്‍പ്പറഞ്ഞ പ്രമാണമനുസരിച്ച് ഏലത്തരി, ഇലവര്‍ങത്തൊലി, നാഗപ്പൂവ്, കുരുമുളക്, തിപ്പലി, ചുക്ക് എന്നിവയാണ്. ഇവ യഥാക്രമം ഇരട്ടി വീതം (1, 2, 4, 8, 16, 32) വര്‍ധിച്ചതോതിലെടുത്ത് പൊടിച്ചശേഷം അത്രയും ശര്‍ക്കരയും ചേര്‍ത്ത് ഈ യോഗം നിര്‍മിക്കുന്നു. ദിവസം ഒന്നോ രണ്ടോ പ്രാവശ്യമോ, പലവട്ടമായോ തേന്‍ ചേര്‍ത്തോ ചൂടുവെള്ളത്തില്‍ കലക്കിയോ വൈദ്യനിര്‍ദേശമനുസരിച്ച് ഇത് സേവിക്കാം. വായില്‍ വെള്ളം ഊറുക (പ്രസേകം); രുചിയില്ലായ്മ; ഹൃദയം, വാരിഭാഗങ്ങള്‍ എന്നിവയെ ബാധിക്കുന്ന ചില രോഗങ്ങള്‍; കാസശ്വാസം; തൊണ്ടവേദന മുതലായ ഗളരോഗങ്ങള്‍ എന്നിവയ്ക്കുള്ള ഔഷധമാണ് ഏലാത്വഗാദിചൂര്‍ണം.
(ഡോ.പി.ആര്. വാരിയര്‍)