This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍ഗെൽ, ഏണ്‍സ്റ്റ്‌ (1821-96)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എന്‍ഗെല്‍, ഏണ്‍സ്റ്റ്‌ (1821-96)

Engal, Ernst

ഏണ്‍സ്റ്റ്‌ എന്‍ഗെല്‍

ജര്‍മന്‍ സാംഖ്യിക ശാസ്‌ത്രജ്ഞന്‍. 1821 മാ. 16-ന്‌ ഡ്രസ്‌ഡനില്‍ ജനിച്ചു. 1854 മുതല്‍ 58 വരെ സാക്‌സണിയിലെ സാംഖ്യികവകുപ്പിന്റെ തലവനായും 1860-82 വരെ ബര്‍ലിനില്‍ പ്രഷ്യന്‍ സാംഖ്യികവകുപ്പിന്റെ അധ്യക്ഷനായും സേവനമനുഷ്‌ഠിച്ചു. ഫ്രഞ്ച്‌ എന്‍ജിനീയറായ ഫ്രഡറിക്‌ ലേ പ്ലേയുടെ ബജറ്റ്‌ പഠനങ്ങളും ബല്‍ജിയന്‍ സാംഖ്യിക ശാസ്‌ത്രജ്ഞനായ അഡോള്‍ഫ്‌ ക്വേറ്റ്‌ലെയുടെ ആശയങ്ങളുമാണ്‌ എന്‍ഗെലിന്‌ സാമ്പത്തിക സാംഖ്യികത്തില്‍ കൂടുതല്‍ താത്‌പര്യം ജനിപ്പിച്ചത്‌. വരുമാനവും ഭക്ഷണച്ചെലവും തമ്മിലുള്ള അനുപാതത്തെക്കുറിച്ച്‌ നടത്തിയ പഠനങ്ങളാണ്‌ എന്‍ഗെലനിനെ പ്രശസ്‌തനാക്കിയത്‌. എന്‍ഗെലിന്റെ സിദ്ധാന്തം ഇങ്ങനെ സംഗ്രഹിക്കാ: ഒരു കുടുംബത്തിന്റെ വരുമാനം തുച്ഛമായിരിക്കുമ്പോള്‍ ആകെ വരുമാനത്തിന്റെ വലിയൊരു പങ്ക്‌ ഭക്ഷണത്തിനുവേണ്ടി ചെലവഴിക്കുന്നു. 153 ബല്‍ജിയന്‍ കുടുംബങ്ങളുടെ ബജറ്റുകളെ സംബന്ധിച്ച പഠനങ്ങള്‍ക്കുശേഷമാണ്‌ എന്‍ഗെല്‍ തന്റെ നിയമം ആവിഷ്‌കരിച്ചത്‌. പിന്നീട്‌ ഉപഭോക്തൃപെരുമാറ്റത്തെക്കുറിച്ച്‌ ഇദ്ദേഹം നടത്തിയ പഠനങ്ങള്‍ ഈ സിദ്ധാന്തം ശരിയെന്നു തെളിയിച്ചു. സാമ്പത്തിക സാംഖ്യികത്തിന്‌ മറ്റു പല സംഭാവനകളും എന്‍ഗെല്‍ നല്‍കിയിട്ടുണ്ട്‌. ശിശുപരിപാലനത്തിന്റെ ചെലവിനെ സംബന്ധിച്ചുള്ള അനവധി പഠനങ്ങള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്‌. 1860-നു മുമ്പ്‌ എന്‍ഗെല്‍ പ്രഷ്യയിലെ "റൈ' വിളവ്‌, ശരാശരി വില എന്നിവയെക്കുറിച്ച്‌ നടത്തിയ പഠനങ്ങള്‍ വിലയും അളവും തമ്മിലുള്ള ബന്ധത്തെ പുരസ്‌കരിച്ചുണ്ടായ ആദ്യത്തെ സ്ഥിതിവിവരപഠനമാണ്‌. ഇന്നത്തെ വിലസിദ്ധാന്തത്തിന്റെ നിദാനം ഈ പഠനം തന്നെയായിരിക്കണം.

1896 ഡി. 8-ന്‌ ഡ്രസ്‌ഡനു സമീപമുള്ള റാഡെബോയിളില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍