This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എന്‍കെ ധൂമകേതു
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എന്‍കെ ധൂമകേതു
Encke's Comet
സൗരയൂഥത്തിലെ ഒരു വാല്‍നക്ഷത്രം. 1786-ലാണ് ഇത് ആദ്യമായി നിരീക്ഷിക്കപ്പെട്ടത്. 1822-ല്‍ ഇതു വീണ്ടും പ്രത്യക്ഷപ്പെടുമെന്ന് യോഹന് ഫ്രാന്‍സ് എന്‍കെ പ്രവചിക്കുകയുണ്ടായി. തുടര്‍ന്ന് നിശ്ചിത കാലയളവില്‍ ഈ ധൂമകേതു പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. 1795, 1805 എന്നീ വര്‍ഷങ്ങളിലും ഇതിന്റെ വരവ് നിരീക്ഷിക്കപ്പെട്ടിരുന്നു. ഏറ്റവും ചുരുങ്ങിയകാലം (3 വര്‍ഷം 4 മാസം) കൊണ്ട് സൂര്യനെ ചുറ്റുന്ന ധൂമകേതുവാണിത്.
ദീര്‍ഘവൃത്താകാരത്തിലുള്ള ഇതിന്റെ ഭ്രമണപഥത്തിനുമാറ്റം വന്നുകൊണ്ടിരിക്കുന്നതായി ശാസ്ത്രജ്ഞന്മാര് അഭിപ്രായപ്പെടുന്നു. ഏകദേശം വൃത്താകാരമായ ഭ്രമണപഥമാണ് ഇപ്പോഴുള്ളത്. ഭ്രമണകാലവും ക്രമേണ കുറഞ്ഞുവരുന്നു; കഴിഞ്ഞ ശതകത്തില്‍ രണ്ടു ദിവസത്തെ കുറവുണ്ടായി. സൂര്യന്റെ സമീപമെത്തുമ്പോഴുണ്ടാകുന്ന വാതകങ്ങളുടെ ജെറ്റ്പ്രവര്‍ത്തനംകൊണ്ട് ഭ്രമണത്തിനു വേഗം കൂടുന്നതായിട്ടാണ് എഫ്. എല്‍. വിപ്പിള്‍ അഭിപ്രായപ്പെടുന്നത്. ഓരോ ഭ്രമണത്തിലും ഇതിന്റെ അഞ്ഞൂറിലൊരംശം ദ്രവ്യമാനം നഷ്ടപ്പെടുന്നുണ്ട്.
നഗ്നനേത്രങ്ങള്‍ക്കു ദൃശ്യമാകാന്‍തക്ക പ്രകാശം ഈ ധൂമകേതുവിനില്ല. നൂറുവര്‍ഷം മുമ്പുള്ളതിനെക്കാള്‍ പ്രകാശമാനം കുറഞ്ഞിട്ടുമുണ്ട്.