This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഥിൽ ഹാലൈഡുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എഥില്‍ ഹാലൈഡുകള്‍

Ethyl Halides

ഈഥേന്‍ എന്ന ഹൈഡ്രാകാര്‍ബണിന്റെ ഹാലജന്‍ വ്യുത്‌പന്നങ്ങള്‍. ഈഥേനില്‍(C2H6) ആറ്‌ ഹൈഡ്രജന്‍ അണുക്കള്‍ ഉള്ളതിനാല്‍ ഫ്‌ളൂറിന്‍, ക്ലോറിന്‍, ബ്രാമിന്‍, അയഡിന്‍ എന്നിവകൊണ്ട്‌ ആദേശിച്ച്‌ അനേകം എഥില്‍ ഹാലൈഡുകള്‍ ലഭ്യമാക്കാവുന്നതാണ്‌. ഇവയ്‌ക്കെല്ലാം വ്യാവസായികമായോ സൈദ്ധാന്തികമായോ തുല്യപ്രാധാന്യമുണ്ടെന്നു പറഞ്ഞുകൂട. ദന്തചികിത്സയില്‍ സ്ഥാനീയ നിശ്ചേതകമായും ഒരു ശീതികാരകമായും, ലെഡ്‌ടെറ്റ്രാ ഈഥൈല്‍ എന്ന പ്രസിദ്ധമായ ആന്റിനോക്‌ പദാര്‍ഥത്തിന്റെ നിര്‍മാണത്തില്‍ ഒരു അഭികാരകമായും പ്രയോജനപ്പെടുന്ന എഥില്‍ ക്ലോറൈഡ്‌ (C2H6CL)ജലത്തില്‍ ലയിക്കാത്തതും ആല്‍ക്കഹോള്‍ ഈഥര്‍, എന്നിവയില്‍ ലയിക്കുന്നതും സാധാരണ താപനിലയില്‍ വാതകാവസ്ഥയിലുള്ളതും 12.50ഇ-ല്‍ തിളയ്‌ക്കുന്നതുമായ ഒരു പദാര്‍ഥമാണ്‌. പലവിധത്തിലും എഥില്‍ ക്ലോറൈഡിനെ അനുകരിക്കുന്നതും 38.50ഇ-ല്‍ തിളയ്‌ക്കുന്നതുമായ ഒരു സുഗന്ധദ്രവ്യയൗഗികമാണ്‌ എഥില്‍ ബ്രാമൈഡ്‌(-C2H5Br). വെളിച്ചത്തില്‍ വച്ചാല്‍ മഞ്ഞളിക്കുകയോ തവിട്ടുനിറമാകുകയോ ചെയ്യുന്നതും 720ഇ-ല്‍ തിളയ്‌ക്കുന്നതും സുഗന്ധമുള്ളതുമായ ഒരു ദ്രവമാണ്‌ എഥില്‍ അയഡൈഡ്‌(C2H5I). ഈ യൗഗികങ്ങള്‍ നവജാതഹൈഡ്രജന്‍, സോഡിയം എന്നിവയുമായി പ്രവര്‍ത്തിച്ച്‌ ഈഥേനും, ജലീയ ആല്‍ക്കലികളുമായി പ്രവര്‍ത്തിച്ച്‌ ആല്‍ക്കഹോളും, ആല്‍ക്കഹോളിക പൊട്ടാഷുമായി പ്രവര്‍ത്തിച്ച്‌ എഥിലീനും ഈഥര്‍ മാധ്യമത്തില്‍ മഗ്നീഷ്യവുമായി പ്രവര്‍ത്തിച്ച്‌ ഗ്രീഞ്ഞാര്‍ അഭികാരകവും (Grignard reagent), ആേല്‍ക്കഹോളിക അമോണിയയുമായി പ്രവര്‍ത്തിച്ച്‌ അമീനുകളും ലഭ്യമാക്കുന്നു. എഥില്‍ ഫ്‌ളൂറൈഡ്‌ ഒരു വാതകമാണ്‌ (ക്വ.അ. 320ഇ).

ഡൈഹാലൈഡുകളില്‍ ഏറ്റവും പ്രധാനം എഥില്‍ ഡൈ ബ്രാമൈഡ്‌ ആണ്‌. ഓര്‍ഗാനിക്‌ യൗഗികങ്ങളുടെ സംശ്ലേഷണത്തില്‍ ഇതു ഫലപ്രദമായ പങ്കുവഹിക്കുന്നു. 1460ഇ-ല്‍ തിളയ്‌ക്കുന്ന ടെറ്റ്രാക്ലോറൊ ഈഥേന്‍ വിഷാലുത്വമുള്ള ഒരു ദ്രാവകമാണ്‌. വെസ്റ്റ്രാണ്‍ എന്നു കൂടി പേരുള്ളതും ക്ലോറൊഫോമിന്റെ മണമുള്ളതുമായ ഇത്‌ എണ്ണ, കൊഴുപ്പ്‌ ചായങ്ങള്‍, വാര്‍ണിഷുകള്‍, റബ്ബര്‍ എന്നിവയ്‌ക്കു ലായകമാണ്‌. വെസ്റ്റ്രാണില്‍ നിന്നു ലഭ്യമാക്കാവുന്ന വെസ്റ്റ്രാസോള്‍ കൂടുതല്‍ അഭികാമ്യമായ ഒരു ഓര്‍ഗാ നിക്‌ ലായകമാണെന്നു തെളിഞ്ഞിട്ടുണ്ട്‌. കര്‍പ്പൂരത്തിന്റെ മണമുള്ളതും കര്‍പ്പൂരത്തിനുപകരം ഉപയോഗിക്കുന്നതുമായ ഒരു ഖരപദാര്‍ഥമാണ്‌ എഥില്‍ ഹെക്‌സാക്ലോറൈഡ്‌. ഫ്രിയോണുകള്‍ എന്ന വകുപ്പിലുള്‍പ്പെട്ട ക്ലോറൊ ഫ്‌ളൂറൊ ഈഥേന്‍ എയര്‍ കണ്ടീഷനിങ്‌ പ്രക്രിയയിലും റെഫ്രിജറേറ്ററിലും പ്രയോജനപ്പെടുത്തിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍