This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഋക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഋക്‌

വേദമന്ത്രം. ദേവന്മാർ ഇതുകൊണ്ട്‌ സ്‌തുതിക്കപ്പെടുന്നു (ഋച്യന്തേ സ്‌തൂയന്തേ ദേവാഃ അനയാ) എന്ന അർഥത്തിലാണ്‌ ഋക്‌ എന്ന പദം നിഷ്‌പന്നമായിരിക്കുന്നത്‌. ദേവതാസ്‌തുതിപരങ്ങളായ മന്ത്രങ്ങളാകകൊണ്ട്‌ വേദമന്ത്രങ്ങള്‍ക്ക്‌ ഋക്‌ എന്ന സാമാന്യനാമധേയം സിദ്ധിക്കുന്നു. വേദസൂക്തങ്ങളിൽ നാലു പാദങ്ങള്‍ ചേർന്ന ഓരോ ഖണ്ഡത്തെയും ഋക്‌ എന്നു പറയുന്നു. മന്ത്രദ്രഷ്‌ടാക്കളായ ഋഷീശ്വരന്മാരാണ്‌ ഇവ കണ്ടെത്തിയിട്ടുള്ളത്‌. ഈ ഋഷിമാരെ ഇവയുടെ രചയിതാക്കളായോ നിർമാതാക്കളായോ കരുതാറില്ല; പ്രത്യുത അവർ ഇവയുടെ "ദ്രഷ്‌ടാക്കള്‍' ആകുന്നു; എന്തെന്നാൽ വേദം അപൗരുഷേയമാണ്‌; സൃഷ്‌ടികാലത്ത്‌ ബ്രഹ്മാവിന്റെ മുഖത്തുനിന്നും ആവിർഭവിച്ചവയാണ്‌ വേദങ്ങള്‍ എന്നാണ്‌ സങ്കല്‌പം.

നാലു വേദങ്ങളിൽ ഏറ്റവും പ്രാചീനവും പ്രാമാണികവുമായ ഋഗ്വേദമാണ്‌ ഇവയുടെ പ്രധാന ആകരം. ഋഗ്വേദത്തിൽ ആകെ 1,017 സൂക്തങ്ങളിലായി 10,472 ഋക്കുകള്‍ ഉള്‍ക്കൊള്ളുന്നു. ഇവ കൂടാതെ "ഖില'ങ്ങള്‍ എന്നുപറയുന്ന ഏതാനും ചില സൂക്തങ്ങളും ഇവയോടൊപ്പം പ്രചാരത്തിലുണ്ട്‌. വിഷ്‌ണുപുരാണപ്രകാരം ഒരു കാലത്ത്‌ ഋക്കുകള്‍ ലക്ഷക്കണക്കിൽ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. ദേവതകളെ അർച്ചിക്കാനോ സ്‌തുതിക്കാനോ ആയി ഋക്കുകള്‍ ഉപയോഗിക്കുമ്പോള്‍, സാമങ്ങളാകട്ടെ, വൈദികകർമങ്ങളിലും മറ്റും ഗാനാത്മകമായി ആലപിക്കപ്പെടാനുള്ളതാകുന്നു. യജുസ്സുകള്‍ ഈ അവസരങ്ങളിൽ "മന്ത്രി'ക്കപ്പെടുകയാണു ചെയ്യുന്നത്‌. ഋക്കുകള്‍ മറ്റു മൂന്ന്‌ വേദങ്ങളിലും യഥാവസരം സ്വീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇവയുടെ മുഖ്യമായ ആകരം ഋഗ്വേദം തന്നെയാകുന്നു. ഋക്‌ എന്നു മാത്രം പറഞ്ഞാൽ ഋഗ്വേദം എന്ന അർഥവും രൂഢിയായിത്തീർന്നിട്ടുണ്ട്‌.

(ഡോ. എന്‍.പി. ഉച്ചി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8B%E0%B4%95%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍