This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉഷ്‌ണമേഖല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉഷ്‌ണമേഖല

അയനാന്തരേഖകളായ വടക്ക്‌, തെക്ക്‌ എന്നീ അക്ഷാംശങ്ങള്‍ക്കിടയ്‌ക്ക്‌ കിടക്കുന്ന മേഖല. ഉഷ്‌ണമേഖലയിലെ ഏതു പ്രദേശത്തും ആണ്ടിൽ രണ്ടുദിവസംവീതം സൂര്യന്‍ നേർമുകളിലായി പ്രകാശിക്കുന്നു. ഈ രണ്ടു ദിവസങ്ങളും അതതു പ്രദേശത്തെ ഉഷ്‌ണകാലത്ത്‌ ആയിരിക്കും. ഉഷ്‌ണമേഖലാപ്രദേശങ്ങളിൽ സൂര്യന്റെ അയനവ്യത്യാസമനുസരിച്ചുള്ള ഋതുഭേദങ്ങള്‍ അനുഭവപ്പെടുന്നുവെങ്കിലും സാമാന്യമായി നോക്കുമ്പോള്‍ താപനിലയിൽ പ്രകടമായ വാർഷികപരാസം ഉണ്ടാകുന്നില്ല. പകലിനും രാത്രിക്കും നേരിടുന്ന ദൈർഘ്യവ്യത്യാസവും താരതമ്യേന കുറവായിരിക്കും; ഏറ്റവും നീണ്ട അളവ്‌ മണിക്കൂറും കുറഞ്ഞത്‌ മണിക്കൂറുമാണ്‌. സാന്ധ്യപ്രകാശം (twilight) നന്നേകുറഞ്ഞ നേരത്തേക്കേ ഉണ്ടാവുള്ളൂ.

കാലാവസ്ഥ, നൈസർഗിക പ്രകൃതി തുടങ്ങിയവയെ ആസ്‌പദമാക്കി നോക്കുമ്പോള്‍ മധ്യരേഖയ്‌ക്ക്‌ ഇരുപുറവും 5ീ അക്ഷാംശീയ ദൂരത്തിലുള്ള മേഖലയെ ഉഷ്‌ണമേഖലയിൽനിന്ന്‌ ഒഴിവാക്കാറുണ്ട്‌. മധ്യരേഖാവനപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന താരതമ്യേന ശാന്തമായ ഈ മേഖലയെ ഡോള്‍ഡ്രംസ്‌ (doldrums)എന്നു വിശേഷിപ്പിക്കുന്നു. ഇതുപോലെതന്നെ കാലാവസ്ഥയിലെ സാദൃശ്യം അടിസ്ഥാനമാക്കി ഓരോ അർധഗോളത്തിലെയും 30o വരെയുള്ള ഭാഗങ്ങളെക്കൂടി ഉഷ്‌ണമേഖലാപ്രദേശമായി വിവക്ഷിക്കുന്നതും സാധാരണമാണ്‌. ഉഷ്‌ണമേഖലാപ്രദേശങ്ങളിൽ സ്ഥിരമായി വീശുന്നത്‌ വാണിജ്യവാതങ്ങളാണ്‌. സൂര്യന്റെ അയനഭേദത്തോടൊപ്പം ഇവയുടെ ശക്തിയിൽ ഏറ്റക്കുറച്ചിലും ഗതിയിൽ വ്യതിയാനവും സംഭവിക്കുന്നു. ഇതുമൂലം താണ അക്ഷാംശങ്ങളിൽ കിടക്കുന്ന പ്രദേശങ്ങളിൽ ഏതാനും മാസങ്ങള്‍ വാണിജ്യവാതങ്ങളുടെ സ്വാധീനതയും ശേഷിച്ച കാലം സംവഹനവൃഷ്‌ടിക്കു സാധ്യതയുള്ള മധ്യരേഖാവനങ്ങളുടേതിനു സദൃശ്യമായ കാലാവസ്ഥയും അനുഭവപ്പെടുന്നു. താരതമ്യേന ഉയർന്ന അക്ഷാംശങ്ങളിലും സീമാന്തപ്രദേശങ്ങളിലും കിഴക്കന്‍ തീരത്ത്‌ വാണിജ്യവാതങ്ങളിൽനിന്ന്‌ സാമാന്യമായ തോതിൽ മഴ ലഭിക്കുന്നു. എന്നാൽ പടിഞ്ഞാറന്‍ തീരങ്ങളിൽ പ്രായേണ ശുഷ്‌കമായ കാലാവസ്ഥയാണുണ്ടായിരിക്കുക; വീതികൂടിയ വന്‍കരഭാഗങ്ങളിൽ പടിഞ്ഞാറന്‍ ഭാഗം ഉഷ്‌ണമരുഭൂമികളായിത്തീർന്നിരിക്കുന്നു (നോ. ഉഷ്‌ണ മരുഭൂമി). ഉഷ്‌ണമേഖലാകാലാവസ്ഥയെ പൊതുവേ സമുദ്രത്തിന്റെ സ്വാധീനമുള്ളതും വന്‍കരയുടെ സ്വാധീനമുള്ളതുമായി തിരിക്കാം. സമുദ്രസ്വാധീനതയുള്ള ഭാഗങ്ങളിൽ ശുഷ്‌ക-ഋതു പ്രകടമായിക്കാണുന്നില്ല. എന്നാൽ വന്‍കരയുടെ സ്വാധീനതയുള്ള പ്രദേശങ്ങളിൽ വരള്‍ച്ചയുടെ കാലം തികച്ചും വ്യതിരിക്തമായിരിക്കും.

ഉഷ്‌ണമേഖലയിലെ നൈസർഗിക സസ്യജാലത്തെ നിത്യഹരിതവനങ്ങള്‍, അർധപത്രപാതിവനങ്ങള്‍, കുറ്റിക്കാടുകള്‍, മരുരുഹങ്ങള്‍ എന്നിങ്ങനെ തരംതിരിക്കാം. വ്യതിരിക്തമായ ശുഷ്‌ക-ഋതു അനുഭവപ്പെടുന്നയിടങ്ങളിലെ, ഉയരം കുറഞ്ഞ വൃക്ഷങ്ങള്‍ വളരുന്ന തുറസ്സായ കാടുകളെയാണ്‌ സാധാരണയായി ഉഷ്‌ണമേഖലാവനങ്ങള്‍ എന്നുപറയുന്നത്‌. വരള്‍ച്ചയുടെ കാലം ആരംഭിക്കുന്നതോടെ ഈ വനങ്ങളിലെ വൃക്ഷങ്ങള്‍ ഇല കൊഴിക്കുന്നു. ഇലയില്ലാത്ത അവസരത്തിലാണ്‌ ഇവ പുഷ്‌പിക്കുന്നത്‌. വർഷപാതം അപര്യാപ്‌തമായ പ്രദേശങ്ങളിൽ ഉയരത്തിൽ വളരുന്ന പുൽവർഗങ്ങളും അങ്ങിങ്ങായി വളരുന്ന വൃക്ഷങ്ങളും ചേർന്ന പരന്ന മേടുകള്‍ (നോ. സവന്ന) സാധാരണമാണ്‌. ആണ്ടുമുഴുവന്‍ ജലലഭ്യതയുള്ള സ്ഥാനങ്ങളിൽ മധ്യരേഖാവനങ്ങളോടു സാദൃശ്യമുള്ള നിത്യഹരിത വനങ്ങളാണുള്ളത്‌. ഭക്ഷ്യപദാർഥങ്ങളെന്ന നിലയ്‌ക്കും വ്യവസായരംഗത്തെ അസംസ്‌കൃത വസ്‌തുക്കളെന്നനിലയ്‌ക്കും സമശീതോഷ്‌ണ-ശീത മേഖലകളിലെ ജനങ്ങള്‍ക്ക്‌ അപരിത്യാജ്യങ്ങളായ വളരെയേറെ ഉത്‌പന്നങ്ങള്‍ ഉഷ്‌ണമേഖലയിൽ മാത്രമേ ഉണ്ടാകുന്നുള്ളൂ. ഈ വസ്‌തുതയാണ്‌ 18-ഉം 19-ഉം ശതകങ്ങളിൽ കൊളോണിയലിസത്തിന്റെ വളർച്ചയ്‌ക്കു കാരണമായിത്തീർന്നത്‌. 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽത്തന്നെ ഉഷ്‌ണമേഖലയിലെ മിക്ക ഭാഗങ്ങളിലും തദ്ദേശീയഭരണം നിലവിൽവന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍