This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉളിയന്നൂർ തച്ചന്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉളിയന്നൂർ തച്ചന്
ഒരു കേരളീയ-ഐതിഹ്യമനുസരിച്ച് വരരുചി എന്ന ബ്രാഹ്മണന് പറയസ്ത്രീയിൽ ജനിച്ച പന്ത്രണ്ട് പുത്രന്മാരിലൊരാള്; പെരുന്തച്ചന് എന്ന പേരിലും അറിയപ്പെടുന്നു. ഈ മക്കളെയെല്ലാവരെയും ഉള്‍പ്പെടുത്തി "പറയി(ച്ചി)പെറ്റ പന്തിരുകുലം' എന്നു പറഞ്ഞുവരുന്നു. കേരളത്തിലെ വാസ്തുശില്പികളുടെ ആചാര്യനെന്ന നിലയിൽ ഇദ്ദേഹം ആദരിക്കപ്പെട്ടുവരുന്നു.
""അർച്യനായിടുമഗ്നിഹോത്രി, പിരാന്തനാർ, പുനരുളിയന്നൂർ- തച്ചനാദിവിശിഷ്ടരാം പതിനോരുമക്കളെഴുന്നവള്'';
എന്നിങ്ങനെ ഈ ഇതിഹാസപുരുഷനെ തന്റെ പറയന് ഗണപതി എന്ന കാവ്യത്തിൽ വെണ്മണി മഹന്‍ നമ്പൂതിരി സ്മരിച്ചിട്ടുണ്ട്. "പെരുന്തച്ചന്' എന്ന കവിതയിൽ ജി. ശങ്കരക്കുറുപ്പ്, പെരുന്തച്ചന് അസൂയനിമിത്തം തന്റെ മകനെ കൊല്ലുന്നതും തുടർന്നു പശ്ചാത്തപിക്കുന്നതുമായ കഥ ഹൃദയസ്പൃക്കായി ആവിഷ്കരിച്ചിരിക്കുന്നു. നോ. പറയി(ച്ചി)പെറ്റ പന്തിരുകുലം