This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉപമന്യു
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉപമന്യു
ഭാരതീയ പുരാണേതിഹാസങ്ങളിൽ ഈ നാമം വഹിക്കുന്ന ഒന്നിലേറെ കഥാപാത്രങ്ങളുണ്ട്:
1. ധൗമ്യമുനിയുടെ ശിഷ്യന്മാരിൽ ഒരാളുടെ പേര് ഉപമന്യു എന്നായിരുന്നു. ഗുരുവിന്റെ പശുക്കളെ മേയ്‌ക്കുകയായിരുന്നു ഉപമന്യുവിന് നിർവഹിക്കേണ്ട ജോലി. ഇക്കാലത്ത് ഉപമന്യു ഭിക്ഷയെടുത്ത് ഉപജീവനം നടത്തിവന്നു. ഗുരു അത് വിലക്കിയപ്പോള്‍ പശുക്കളുടെ പാലും, അതും നിരോധിച്ചപ്പോള്‍ പശുക്കുട്ടികളുടെ വായിൽക്കൂടി പുറത്തുവരുന്ന നുരയും പതയും, ഭക്ഷിച്ചു ഉപമന്യു ജീവിച്ചുവന്നു. ഗുരു ഇതെല്ലാം വിലക്കിയിട്ടും ഉപമന്യു തടിച്ചുകൊഴുത്തുതന്നെ വന്നു. ഒടുവിൽ അയാള്‍ അലഞ്ഞുനടന്ന് എരിക്കിന്റെ ഇലകള്‍ തിന്ന് നേത്രരോഗം ബാധിച്ച് അന്ധനായിത്തീർന്നു. കച്ചിന് കാഴ്‌ചയില്ലാതെ നടന്ന് അയാള്‍ ഒടുവിൽ കാട്ടിലുള്ള ഒരു കിണറ്റിൽ വീണു. അയാളെ അന്വേഷിച്ച് നടന്ന ധൗമ്യന്‍ അയാളെ കിണറ്റിൽ കണ്ടെത്തുകയും അശ്വനീദേവതകളെ ഭജിച്ചാൽ കാഴ്‌ച തിരികെ കിട്ടുമെന്ന് ഉപദേശിച്ച് പോവുകയും ചെയ്‌തു. അശ്വനീദേവതകള്‍ പ്രത്യക്ഷപ്പെട്ട് പല പരീക്ഷകള്‍ക്കും ഉപമന്യുവിനെ വിധേയനാക്കി ഒടുവിൽ അന്ധത്വം നീക്കിക്കൊടുത്തു എന്നാണ് കഥ. (മഹാഭാരതം, ആദിപർവം).
2. വ്യാഘ്രപാദമുനിയുടെ പുത്രനും ശിവഭക്തനുമായ മറ്റൊരു ഉപമന്യു, പാൽപ്പായസം വച്ചുതരണമെന്ന് അമ്മയോടാവശ്യപ്പെട്ടിട്ട് കിട്ടായ്‌കയാൽ, ആയിരംവർഷം ശിവനെ തപസ്സുചെയ്‌ത് വരം വാങ്ങിയതായി മഹാഭാരതം അനുശാസനപർവത്തിൽ ഒരു കഥയുണ്ട്.
3. ബ്രഹ്മാണ്ഡപുരാണത്തിൽ സുതപസ്സ് എന്ന മുനിയുടെ പുത്രനായ ഒരു ഉപമന്യുവിനെക്കുറിച്ച് പ്രസ്‌താവിച്ചിട്ടുണ്ട്. കശ്യപന്റെ പുത്രിയും ഗരുഡസഹോദരിയുമായ സുമതിയിൽ ഇയാള്‍ അനുരുക്തനാവുകയും കശ്യപനോട് വിവാഹാഭ്യർഥന നടത്തിയപ്പോള്‍ അദ്ദേഹം അതിന് വിസമ്മതിക്കുകയും ചെയ്‌തു. സുമതിയെ മറ്റാർക്കെങ്കിലും വധുവായി നല്‌കിയാൽ കശ്യപന്റെ തല നൂറായി പൊട്ടിത്തെറിക്കുമെന്ന് ശപിച്ചിട്ട് ഉപമന്യു തിരിച്ചുപോയി എന്നാണ് കഥ.