This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉദയന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉദയന്‍

എ.ഡി. 16-ാം ശതകത്തിന്റെ (കൊ.വ. 7-ാം i.) ഉത്തരാർധത്തിൽ കൊച്ചി മണക്കുളം പ്രഭുകുടുംബത്തിൽ ജീവിച്ചിരുന്ന രാജാവ്‌ (കേ.സാ.ച., ഉള്ളൂർ ഭാ. II, 75-76). പ്രശസ്‌തനായ സംസ്‌കൃത പണ്ഡിതനും കവിയുമായ ഇദ്ദേഹം മയൂരസന്ദേശം എന്ന സംസ്‌കൃതകാവ്യവും ധ്വന്യാലോകവ്യാഖ്യാനമായ ലോചനത്തിന്‌ കൗമുദി എന്ന വ്യാഖ്യാനവും രചിച്ചിട്ടുണ്ട്‌. ലോചനത്തിന്റെ പ്രഥമോദ്യോതത്തിനുള്ള കൗമുദീവ്യാഖ്യാനം മാത്രമേ കിട്ടിയിട്ടുള്ളൂ.

ശ്രീകണ്‌ഠോർവീപതിയുടെ (മണക്കുളത്തു രാജാവ്‌) പ്രമഭാജനമായിരുന്ന മാരചേമന്തിക എന്ന തച്ചപ്പള്ളി ഉമയ്‌ക്ക്‌ അയച്ചതായി കല്‌പിച്ചുള്ളതാണ്‌ മയൂരസന്ദേശം. ആ നായികയുടെ ഭവനം "ശ്വേതച്ഛദതടം' (അന്നകര) ആയിരുന്നു. ആകാശചാരികളുടെ ശാപംനിമിത്തം മാരചേമന്തികയെ പിരിഞ്ഞ്‌ ഒരു മാസം തിരുവനന്തപുരത്ത്‌ ആ കാമുകന്‌ താമസിക്കേണ്ടിവന്നു. അവിടെ വച്ച്‌ ഒരു മയൂരത്തിനെ കണ്ടു. ആ പക്ഷി മുഖാന്തരം തന്റെ പ്രിയതമയ്‌ക്ക്‌ അദ്ദേഹം സന്ദേശമയയ്‌ക്കുന്നതായിട്ടാണ്‌ കല്‌പന.

(ശൂരനാട്ടു കുഞ്ഞന്‍പിള്ള)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%A6%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍