This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്‍ഡസ്റ്റ്രിയൽ ട്രയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇന്‍ഡസ്റ്റ്രിയൽ ട്രയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്
Industrial Training Institute
എന്‍ജിനീയറിങ്, വ്യവസായം എന്നീ മേഖലകളിൽ സമർഥരായ തൊഴിലാളികളെ ആവശ്യത്തിനുലഭിക്കത്തക്കവച്ചം പരിശീലനം നല്‌കുന്ന സ്ഥാപനം. ക്രമീകൃതമായ പരിശീലനത്തിലൂടെ തൊഴിലാളികള്‍ക്ക് വ്യവസായോത്‌പന്നങ്ങളുടെ അളവും ഗുണവും വർധിപ്പിക്കാന്‍ കഴിയണമെന്നതും തൊഴിലവസരങ്ങള്‍ ഉണ്ടാക്കി അഭ്യസ്‌തവിദ്യരായ യുവജനങ്ങളുടെ തൊഴിലില്ലായ്‌മ ഒരു പരിധിവരെ അവസാനിപ്പിക്കണമെന്നതും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യങ്ങളാണ്.
1956 ന. വരെ ഇന്ത്യാഗവണ്‍മെന്റിന്റെ നേരിട്ടുള്ള ഭരണത്തിലായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങള്‍. 1956-ൽ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുതുടങ്ങിയ ഈ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ചെലവിന്റെ 60 ശ.മാ. കേന്ദ്രഗവണ്‍മെന്റ് ഗ്രാന്റായി നല്‌കിവരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണം "ക്രാഫ്‌റ്റ്‌സ്‌മാന്‍ ട്രയിനിങ് സ്‌കീമി'ന്റെ മാനുവലനുസരിച്ചാണ് നടക്കുന്നത്. നയപരിപാടികള്‍, പരീക്ഷാപദ്ധതി, ഉദ്യോഗസ്ഥന്മാരുടെ നിയമനം എന്നിവയ്‌ക്ക് അഖിലേന്ത്യാനിലവാരവുമായി പൊരുത്തമുണ്ടായിരിക്കണം എന്നു നിബന്ധനയുണ്ട്. ദേശീയാടിസ്ഥാനത്തിൽ പ്രായോഗികപരിശീലനം നല്‌കി വരുന്ന ഒരേ ഒരു സ്ഥാപനം ഈ ഇന്‍സ്റ്റിറ്റ്യൂട്ട് മാത്രമാണ്. എന്‍ജിനീയറിങ് കോളജുകളിൽനിന്നും പോളിടെക്‌നിക്കുകളിൽനിന്നും പുറത്തുവരുന്നവർക്ക് മേൽനോട്ടംവഹിക്കാനേ കഴിയൂ. യന്ത്രങ്ങള്‍ പ്രവർത്തിപ്പിക്കുന്നതിനും ഉത്‌പാദന പ്രക്രിയ കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ തൊഴിൽസേനയെ വാർത്തെടുക്കുന്നത് ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ്. ഇന്‍സ്റ്റിറ്റ്യൂട്ടുകളിൽ ഫീസ് ഈടാക്കാറില്ല. 1/3 ഭാഗം ട്രയിനികള്‍ക്കു ഹോസ്റ്റൽ സൗകര്യം നല്‌കുന്നുമുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‌ക്കുന്നവർക്ക് സ്റ്റൈപ്പന്‍ഡ് നല്‌കിവരുന്നു. പട്ടികജാതി-പട്ടികവർഗക്കാരായ ട്രയിനികള്‍ക്ക് ഹരിജനക്ഷേമവകുപ്പിൽനിന്നും വിമുക്തഭടന്മാർക്ക് എസ്.എസ്.എ. ബോർഡിൽനിന്നും സ്റ്റൈപ്പന്‍ഡ് നല്‌കുന്നു.
കേരളസംസ്ഥാനത്ത് 2850 ഇന്‍ഡസ്റ്റ്രിയൽ ട്രയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുണ്ട്: ചാക്ക (തിരുവനന്തപുരം), ധനുവച്ചപുരം, ആറ്റിങ്ങൽ, ചന്ദനത്തോപ്പ് (കൊല്ലം), ചെങ്ങന്നൂർ, ഏറ്റുമാനൂർ, കളമശ്ശേരി, ചാലക്കുടി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കച്ചൂർ. ഇവയിൽ 9 ഒന്നാംഗ്രഡ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിൽ 600-ൽ അധികം ട്രയിനികളുണ്ടായിരിക്കും. ആറ്റിങ്ങൽ, മലപ്പുറം കോഴിക്കോട് എന്നിവിടങ്ങളിലെ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ രണ്ടാംഗ്രഡിൽപ്പെടുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ടുകളിൽ 24 തൊഴിലുകളിൽ പരിശീലനം നല്‌കിവരുന്നുണ്ട്: ബ്ലാക്ക്‌സ്‌മിത്ത്, കാർപെന്റർ, മെക്കാനിക്ക് (ഡീസൽ), മെക്കാനിക്ക് (മോട്ടോർ വെഹിക്കിള്‍), മെക്കാനിക്ക് (ട്രാക്‌റ്റർ), മോള്‍ഡർ, പെയിന്റർ, പ്ലംബർ, ഷീറ്റ്‌മെറ്റൽവർക്കർ, വെൽഡർ, മെക്കാനിക്ക് (റെഫ്രിജെറേഷനും എയർകണ്ടിഷനിങ്ങും), സ്റ്റെനോഗ്രാഫി, ഡ്രാഫ്‌റ്റ്‌സ്‌മാന്‍ (സിവിൽ), ഡ്രാഫ്‌റ്റ്‌സ്‌മാന്‍ (മെക്കാനിക്കൽ), ഇലക്‌ട്രീഷ്യന്‍, ഇലക്‌ട്രാപ്ലേറ്റർ, മെക്കാനിക്ക് (ഇന്‍സ്റ്റ്രമെന്റ്), മെക്കാനിക്ക് (റേഡിയോയും ടെലിവിഷനും), സർവേയർ, ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, വയർമാന്‍, ഇലക്‌ട്രാണിക്‌സ് മെയന്റനന്‍സ്. ആദ്യത്തെ 12 എച്ചത്തിന് ഒരു വർഷവും ബാക്കിയുള്ളവയ്‌ക്ക് 2 വർഷവുമാണ് പരിശീലനകാലം.
റെഫ്രിജെറേഷനും എയർകണ്ടീഷനിങ്ങും, സ്റ്റെനോഗ്രാഫി, ഡ്രാഫ്‌റ്റ്‌സ്‌മാന്‍ (സിവിൽ, മെക്കാനിക്കൽ), ഇലക്‌ട്രീഷ്യന്‍, സർവേയർ, മെക്കാനിക്ക് (ഇന്‍സ്റ്റ്രുമെന്റ്; റേഡിയോയും ടെലിവിഷനും) ഇലക്‌ട്രാണിക്‌സ് എന്നീ തൊഴിലുകള്‍ എസ്.എസ്.എൽ.സി. പാസ്സായവർക്കും ബാക്കിയുള്ളവ 8-ാം സ്റ്റാന്‍ഡേർഡ് പാസ്സായവർക്കും വേണ്ടിയുള്ളതാണ്. അഭിരുചി പരീക്ഷ നടത്തിയാണ് 1969 വരെ ഇന്‍സ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം അനുവദിച്ചിരുന്നത്. ഇപ്പോള്‍ ഇംഗ്ലീഷ്, കണക്ക്, സയന്‍സ് എന്നീ വിഷയങ്ങള്‍ക്കുലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം 50 ശ.മാ. സീറ്റുകള്‍ പ്രത്യേകവിഭാഗങ്ങള്‍ക്കായി ഉണ്ട്. ഇതിനും പുറമേ സ്‌പോർട്‌സ്, കായികവിനോദങ്ങള്‍ എന്നിവയിൽ പ്രഗല്‌ഭരായവർക്കും അനാഥബാലന്മാർക്കും മ്യാന്മർ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നും ഒഴിപ്പിച്ചവർക്കും വേണ്ടി 24 സീറ്റുകളും നീക്കിവച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കളമശ്ശേരി എന്നിവിടങ്ങളിലെ ഇന്‍സ്റ്റിറ്റ്യൂട്ടുകളിൽ സേനാവിഭാഗങ്ങളിൽ ഉദ്യോഗം വഹിച്ചിരുന്നവർക്കുവേണ്ടി (1972 മുതൽ) പരിശീലനകോഴ്‌സുകള്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്‍സ്റ്റിറ്റ്യൂട്ടിൽ പ്രിന്‍സിപ്പലും 3 നിയമസഭാസാമാജികരും ചേർന്ന ഒരു സമിതിയാണ് ട്രയിനികളെ തിരഞ്ഞെടുക്കുന്നത്. കഠിനാധ്വാനം ആവശ്യമായ പരിശീലനം ആയതുകൊണ്ട് വൈദ്യപരിശോധനയ്‌ക്കു വിധേയമാക്കിയേ ട്രയിനികള്‍ക്ക് പ്രവേശനം നല്‌കാറുള്ളൂ. 10 ട്രയിനികള്‍ക്ക് ഒരു ഇന്‍സ്റ്റ്രക്‌ടറും 8 ഇന്‍സട്രക്‌ടർമാർക്ക് ഒരു ഗ്രൂപ്പ് ഇന്‍സ്റ്റ്രക്‌ടറും എന്ന കണക്കിനാണ് അധ്യാപകരുള്ളത്. ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിൽ സാധാരണയായി 30 മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥന്മാരും 100 സാങ്കേതികോദ്യോഗസ്ഥരും ഉണ്ടായിരിക്കും. പരിശീലനം പൂർത്തിയാകുമ്പോള്‍ വിദ്യാർഥികളെ ആള്‍ ഇന്ത്യാട്രഡ് ടെസ്റ്റിന് വിധേയരാക്കുന്നു; വിജയികളാകുന്നവർക്ക് "നാഷണൽ ട്രഡ് സർട്ടിഫിക്കറ്റും' നല്‌കിവരുന്നു. സാങ്കേതികവൈദഗ്‌ധ്യം ആവശ്യമായ തൊഴിലുകള്‍ക്ക് ഈ സർട്ടിഫിക്കറ്റ് നേടിയവർക്ക് മുന്‍ഗണന നല്‌കാറുണ്ട്. 1961-ലെ അപ്രന്റീസ് നിയമമനുസരിച്ച് ഇന്‍ഡസ്റ്റ്രിയൽ ട്രയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിൽനിന്നും പുറത്തുവരുന്ന ട്രയിനികള്‍ക്ക് സ്റ്റൈപ്പന്റോടുകൂടി പരിശീലനവും ലഭിക്കുന്നു. കേരളത്തിലെ ഇന്‍ഡസ്റ്റ്രിയൽ ട്രയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ഭരണച്ചുമതല വഹിക്കുന്നത് ഗവണ്‍മെന്റ് സ്ഥാപനമായ ഇന്‍ഡസ്റ്റ്രിയൽ ട്രയിനിങ് ഡയറക്‌ടറേറ്റാണ്. 2002-ൽ ഇന്ത്യയിൽ സർക്കാരധിഷ്‌ഠിത മേഖലയിൽ 1800-ഉം സ്വകാര്യ മേഖലകളിലായി 373000 പരിശീലനസ്ഥലങ്ങളും 2850 ഇന്‍ഡസ്‌ട്രിയൽ ട്രയിനിംഗ് സ്ഥാപനങ്ങളും പ്രവർത്തിച്ചുവരുന്നു.